LatestMalappuram

തെങ്ങിന് തടം എടുക്കുന്നതിനിടയില്‍ സ്വര്‍ണനിധി

“Manju”

മലപ്പുറം: തെങ്ങിന് തടം എടുക്കുന്നതിനിടയില്‍ വീട്ടുവളപ്പില്‍നിന്നു സ്വര്‍ണനിധി കണ്ടെത്തി.
നാണയങ്ങളുടെയും മറ്റും രൂപത്തിലുള്ള നിധിയാണ് കണ്ടെത്തിയത്. മണ്‍കലത്തിനുള്ളില്‍ ലോഹപ്പെട്ടിയില്‍ അടച്ച നിലയിലായിരുന്നു ഇവ. പുരാവസ്തു വകുപ്പ് ഏറ്റെടുത്ത നിധി ജില്ലാ ട്രഷറിയിലേക്കു മാറ്റി.
പൊന്മളയിലെ മണ്ണഴി കോട്ടപ്പുറത്ത് കാര്‍ത്ത്യായനിയുടെ പുരയിടത്തിലാണ് നിധി കണ്ടെത്തിയത്. നിയമനടപടികള്‍ പൂര്‍ത്തീകരിച്ചശേഷം ലോഹപ്പെട്ടിയുള്‍പ്പെടെയുള്ള വസ്തുക്കള്‍ വില്ലേജ് ഓഫീസ് ജീവനക്കാര്‍ ജില്ലാ സിവില്‍സ്റ്റേഷനിലെ ട്രഷറിയില്‍ ഏല്‍പ്പിച്ചു. പരിശോധനകള്‍ക്ക് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പുരാവസ്തുവകുപ്പ് അറിയിച്ചു.
ശനിയാഴ്ച ഉച്ചയോടെയാണ് തൊഴിലുറപ്പുതൊഴിലാളികള്‍ ഒരു മണ്‍കലം കണ്ടെത്തുന്നത്. നിധി കണ്ടെത്തുമ്ബോള്‍ കാര്‍ത്ത്യായനിയും കുടുംബവും സ്ഥലത്തില്ലായിരുന്നു. കലത്തിനകത്തെ പെട്ടി തുറന്നുനോക്കുമ്ബോള്‍ നിറയെ സ്വര്‍ണനിറത്തിലുള്ള നാണയങ്ങളും വളയങ്ങളും കണ്ടു. കാര്‍ത്ത്യായനിയും കുടുംബവും പഞ്ചായത്തധികൃതരെയും മറ്റും അറിയിച്ച്‌ നിയമപ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും കൈമാറി.

Related Articles

Back to top button