IndiaLatest

മുല്ലപ്പെരിയാര്‍; സ്റ്റാലിന് മുഖ്യമന്ത്രി കത്തയച്ചു.

“Manju”

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലുള്ള ആശങ്ക തുടരുന്നതിനിടെയാണ് കേരളം തമിഴ്‌നാടിന് കത്ത് അയച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് പിണറായി വിജയന്‍ കത്തയച്ചത്. ഇരുസംസ്ഥാനങ്ങളിലെയും ജനതാല്‍പര്യം സംരക്ഷിക്കുമെന്ന് എംകെ സ്റ്റാലിനും അറിയിച്ചു. വൈഗ ഡാമിലേക്ക് പരമാവധി ജലം എത്തിക്കുമെന്ന് സ്റ്റാലിന്‍ പറയുന്നു. ഡാമിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന ജലത്തിന്റെ അളവ് കൃത്യമായി പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്കും സമയാസമയങ്ങളില്‍ വിവരങ്ങള്‍ നല്‍കുമെന്ന് സ്റ്റാലിന്‍ പറഞ്ഞു.
അതേസമയം സുപ്രീം കോടതി നിര്‍ദേശിച്ച അളവിലുള്ള ജലം മാത്രമാണ് ഡാമില്‍ നിലനിര്‍ത്തിയിട്ടുള്ളതെന്ന് സ്റ്റാലിന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. ഇതോടെ ഡാമിലെ എല്ലാ നടപടികളും കേരളം കൃത്യസമയത്ത് തന്നെ അറിയും. കേരളം നേരത്തെ വൈഗാ ഡാമിലേക്ക് പരമാവധി വെള്ളം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിലാണ് തീരുമാനമുണ്ടായിരിക്കുന്നത്. ഇതോടെ 2300 ക്യൂസെക്‌സ് വെള്ളം ഇവിടേക്ക് കൊണ്ടുപോകും. ബുധനാഴ്ച്ച രാത്രി 137.80 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് 29ന് രാവിലെ തുറക്കുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചു.
ഡാം തുറക്കുന്നത് കൊണ്ട് സംസ്ഥാനം ഇക്കാര്യത്തില്‍ സജ്ജമാണെന്ന് ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. സെക്കന്‍ഡില്‍ 3800 ഘനയടിയാണ് മുല്ലപ്പെരിയാറിലേക്ക് ഇപ്പോള്‍ ഒഴുകിയെത്തുന്ന ജലം. വൃഷ്ടി പ്രദേശങ്ങളില്‍ മഴ കനത്തതോടെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ വ്യാപക മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് മേല്‍നോട്ട സമിതി സുപ്രീം കോടതിയില്‍ നിലപാടറിയിച്ചിരുന്നു. തീരുമാനത്തോട് കേരളം വിയോജിപ്പ് രേഖപ്പെടുത്തിയെന്നും മേല്‍നോട്ട സമിതി അറിയിച്ചു.
മേല്‍നോട്ട സമിതി റിപ്പോര്‍ട്ടില്‍ മറുപടി നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പിണറായി വിജയനും എംകെ സ്റ്റാലിനും തമ്മില്‍ ചര്‍ച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഡിസംബറില്‍ ചെന്നൈയില്‍ വെച്ചാണ് ഇരുവരും തമ്മില്‍ കാണുക. ഡാമിന്റെ ബലക്ഷയം, സുരക്ഷാ നടപടികള്‍ അടക്കമുള്ള വിഷയങ്ങള്‍ മുഖ്യമന്ത്രിമാര്‍ ചര്‍ച്ച ചെയ്യും. തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകനും കേരളത്തില്‍ നിന്ന് റോഷി അഗസ്റ്റിനും ഈ ചര്‍ച്ചയില്‍ എത്തുന്നുണ്ട്. അതേസമയം മുല്ലപ്പെരിയാര്‍ ഡാം തുറന്നാല്‍ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരിക 3220 പേരെയാണ്. ഇതിനായുള്ള സ്ഥലങ്ങളും കണ്ടെത്തിയിട്ടുണ്ട്.

Related Articles

Back to top button