IndiaKeralaLatest

സ്കൂളുകളില്‍ ഔഷധസസ്യതൈ വിതരണവും മെഡിക്കല്‍ ക്യാമ്പും

“Manju”

 

ഹൈദരാബാദ്: ശാന്തിഗിരി ആശ്രമവും നാഷണല്‍ മെഡിസിനല്‍ കൊണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൌജന്യ ഔഷധസസ്യതൈ വിതരണവും മെഡിക്കല്‍ ക്യാമ്പും ഹൈദരാബാദിലെ ആദര്‍ശ് നഗറില്‍ നടന്നു. രാവിലെ 9.00 മണിക്ക് നടന്ന ചടങ്ങില്‍ കര്‍ണ്ണാടക സ്റ്റേറ്റ് മുന്‍ ചീഫ് ജസ്റ്റിസും, ഹ്യുമന്‍ റൈറ്റ്സ് കൌണ്‍സില്‍ മെമ്പറുമായ ജസ്റ്റില്‍ വൈ ഭാസ്കര്‍ റാവു വിശിഷ്ടാതിഥിയായി പങ്കെടുത്ത് സസ്യതൈ വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആദര്‍ശ് നഗര്‍ വൈല്‍ഫയര്‍ സൊസൈറ്റി പ്രസിഡന്റ് ഡോ.പി. മദന്‍മോഹന്‍ റാവു പത്മം ബുക്ക് വിതരണം നടത്തി. ആദര്‍ശ് നഗര്‍ വൈല്‍ഫയര്‍ സൊസൈറ്റി സെക്രട്ടറി ഡോ. രമ രാഘവന്‍ സസ്യതൈ വിതരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ആയുര്‍വേദ സിദ്ധ മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഐ.ആര്‍. ഡി. എ. ഐ. എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രവീണ്‍ കുടുമ്പെ ഗുരുവിന്റെ ജീവചരിത്ര വിതരണത്തിന്റെ ഉദ്ഘാടനവും ആദര്‍ശ് നഗര്‍ ജോയിന്റ് സെക്രട്ടറി രാജഗോപാല്‍ കോവിഡ് കിറ്റിന്റെവിതരണ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. ശാന്തിഗിരി ആശ്രമം ഹൈദരാബാദ് റീജ്യണല്‍ ഓഫീസ് ഇന്‍ചാര്‍ജ് സ്വാമി പ്രണവശുദ്ധന്‍ ജ്ഞാനതപസ്വി മഹനീയ സാന്നിദ്ധ്യം വഹിച്ചു.

Related Articles

Back to top button