KeralaLatest

ജിഷ്ണ ഇനി കാക്കി വേഷത്തില്‍

“Manju”

നെ​ന്മാ​റ: ദേ​ശീ​യ ഹൈ​ജം​പ്​​ താ​രം ജി​ഷ്ണ​യു​ടെ ആ​ദ്യ സ്വ​പ്ന സാ​ഫ​ല്യ​മാ​ണ്​ ‘അ​ക്ഷ​ര​വീ​ടി​ലൂ​ടെ’ കൈ​വ​ന്ന​തെ​ങ്കി​ല്‍ ഒ​രു സ​ര്‍​ക്കാ​ര്‍ ജോ​ലി​യെ​ന്ന സ്വ​പ്ന​വും ഇ​പ്പോ​ള്‍ യാ​ഥാ​ര്‍​ഥ്യ​മാ​കു​ക​യാ​ണ്. നി​യ​മ​പാ​ല​ക​യു​ടെ റോ​ളി​ലേ​ക്ക്​ മാ​റു​ന്ന എം. ​ജി​ഷ്​​ണ ഞാ​യ​റാ​ഴ്​​ച, പ​രി​​ശീ​ല​ന​ത്തി​ന്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ വ​ണ്ടി ക​യ​റും. ‘മാ​ധ്യ​മം’ അ​ക്ഷ​ര​വീ​ട് ന​ല്‍​കി​യ ദേ​ശീ​യ ഹൈ​ജം​പ്​​ താ​രം ജി​ഷ്ണ​ക്ക് കേ​ര​ള പൊ​ലീ​സി​ല്‍ നി​യ​മ​നം ല​ഭി​ച്ച​ത്​ ഇൗ​യ​ടു​ത്ത ദി​വ​സ​മാ​ണ്.
സ്​​പോ​ര്‍​ട്​​​​സ്​ ​േക്വാ​ട്ട​യി​ല്‍ ഹ​വി​ല്‍​ദാ​ര്‍ ത​സ്​​തി​ക​യി​ല്‍ നേ​രി​ട്ടാ​ണ്​ നി​യ​മ​നം. തി​രു​വ​ന​ന്ത​പു​രം പേ​രൂ​ര്‍​ക​ട എ​സ്.​എ.​പി ക്യാ​മ്ബി​ല്‍ പ​രി​ശീ​ല​ന​ത്തി​നാ​യി തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഹാ​ജ​രാ​വാ​നാ​ണ് നി​യ​മ​ന ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് നി​യ​മ​ന ഉ​ത്ത​ര​വ് കി​ട്ടി​യ​തെ​ന്നും സ​ര്‍​ക്കാ​ര്‍ ജോ​ലി ല​ഭി​ച്ച​തി​ല്‍ അ​തി​യാ​യി സ​ന്തോ​ഷി​ക്കു​ന്ന​താ​യും ജി​ഷ്​​ണ പ​റ​ഞ്ഞു.
നെ​ന്മാ​റ പേ​ഴു​മ്ബാ​റ തേ​വ​ര്‍​മ​ണി മോ​ഹ​ന​േ​ന്‍​റ​യും ര​മ​യു​ടെ​യും മ​ക​ളാ​യ ജി​ഷ്ണ, സം​സ്ഥാ​ന സ്കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ ഹൈ​ജം​പി​ല്‍ റെ​ക്കോ​ഡി​നു​ട​മ​യാ​ണ്. ദേ​ശീ​യ, അ​ന്ത​ര്‍ ദേ​ശീ​യ അ​ത്​​ല​റ്റി​ക്​ മീ​റ്റു​ക​ളി​ല്‍ സ്വ​ര്‍​ണ​മെ​ഡ​ലു​ക​ള്‍ നേ​ടി​യ ജി​ഷ്ണ​ക്കു​ള്ള ആ​ദ​ര​മാ​യി മാ​ധ്യ​മം, യൂ​ണി​മ​ണി, താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’ എ​ന്നി​വ​യു​ടെ കൂ​ട്ടാ​യ്മ​യി​ല്‍ രൂ​പം​കൊ​ണ്ട അ​ക്ഷ​ര വീ​ട് പ​ദ്ധ​തി​യി​ല്‍ വീ​ട്​ നി​ര്‍​മി​ച്ചു​ന​ല്‍​കി​യി​രു​ന്നു. 2019 മാ​ര്‍​ച്ച്‌ 31ന് ​ജ​ല​വി​ഭ​വ മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി​യാ​ണ് വീ​ട്​ കൈ​മാ​റി​യ​ത്.
മ​ണ്ണാ​ര്‍​ക്കാ​ട്​ ക​ല്ല​ടി എം.​ഇ.​എ​സ് കോ​ള​ജി​ലെ ര​ണ്ടാം വ​ര്‍​ഷ ബി.​എ ച​രി​ത്ര വി​ദ്യാ​ര്‍​ഥി​യാ​യ ജി​ഷ്​​ണ, 2019ലെ ​ജൂ​നി​യ​ര്‍ നാ​ഷ​ണ​ലി​ല്‍ അ​ണ്ട​ര്‍ 20 വി​ഭാ​ഗ​ത്തി​ല്‍ റെ​ക്കോ​ഡോ​ടെ സ്വ​ര്‍​ണ​മെ​ഡ​ല്‍ നേ​ടി​യി​രു​ന്നു. ആ ​വ​ര്‍​ഷം ത​ന്നെ നേ​പ്പാ​ളി​ല്‍ ന​ട​ന്ന സാ​ഫ്​ ഗെ​യിം​സി​ലും ജി​ഷ്​​ണ​ക്ക്​ സ്വ​ര്‍​ണ​മു​ണ്ട്. ജൂ​നി​യ​ര്‍ നാ​ഷ​ണ​ലി​ല്‍ സ്വ​ര്‍​ണ​മെ​ഡ​ല്‍ ല​ഭി​ച്ച വേ​ള​യി​ല്‍ റെ​യി​ല്‍​വേ​യി​ല്‍​നി​ന്ന്​ ജോ​ലി വാ​ഗ്​​ദാ​നം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട്​ തു​ട​ര്‍​ന​ട​പ​ടി​യൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ദേ​ശീ​യ, അ​ന്ത​ര്‍​ദേ​ശീ​യ താ​ര​മെ​ന്ന നി​ല​യി​ലു​ള്ള പ​രി​ഗ​ണ​ന സ​ര്‍​ക്കാ​റി​െന്‍റ ഭാ​ഗ​ത്തു​നി​ന്നു ല​ഭി​ച്ചി​ല്ല. സ്വ​ന്തം നി​ല​ക്ക്​ ട്ര​യ​ല്‍​സി​ല്‍ പ​െ​ങ്ക​ടു​ത്താ​ണ്​ ജി​ഷ്​​ണ പൊ​ലീ​സി​ല്‍ സ്​​പോ​ര്‍​ട്​​​സ്​ ​േക്വാ​ട്ട​യി​ല്‍ ജോ​ലി ​ക​ര​സ്ഥ​മാ​ക്കി​യ​ത്.

Related Articles

Back to top button