KeralaLatest

ബജറ്റില്‍ വീട്ടമ്മമാര്‍ക്ക് പ്രതീക്ഷ വെക്കാം; ധനമന്ത്രി ഡോ. തോമസ് ഐസക്ക്

“Manju”

ബജറ്റിൽ വീട്ടമ്മമാർക്ക് പ്രതീക്ഷ വെക്കാം; ധനമന്ത്രി ഡോ. തോമസ് ഐസക്ക്

ശ്രീജ.എസ്

തിരുവനന്തപുരം; പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ അഭ്യസ്തവിദ്യരായ വീട്ടമ്മമാര്‍ക്ക് പ്രതീക്ഷ വെക്കാം എന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് വ്യക്തമാക്കി. കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡുകള്‍ നവീകരിക്കാനും ഷോപ്പിംഗ് കോംപ്ലക്സ് പണിയാനും ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റബ്ബറിന്റെ താങ്ങുവില വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞിട്ടുണ്ട്. 250 രൂപ താങ്ങുവില നല്‍കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് അതിനു കഴിയില്ല എന്നും എത്ര വര്‍ധിപ്പിക്കുമെന്നത് ബജറ്റില്‍ ഉണ്ടാവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാവും. കിഫ്ബി പോലെ തൊഴിലവസരങ്ങള്‍ക്കുള്ള വലിയ അവസരങ്ങളുണ്ടാവും. ബജറ്റ് പ്രസംഗം 3 മണിക്കൂര്‍ എങ്കിലും ഉണ്ടാവും. കുട്ടികള്‍ എഴുതിയ 12 കവിതകള്‍ ബജറ്റിലുണ്ടാവുമെന്നും ധനമന്ത്രി പറഞ്ഞു.

 

Related Articles

Back to top button