IndiaLatest

പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ എത്തിച്ചു സൈന്യം

“Manju”

കനത്ത മഞ്ഞ് വീഴ്ചയിലും സേവന പ്രവര്‍ത്തനവുമായി സൈന്യം ; അമ്മയെയും കുഞ്ഞിനെയും  ചുമന്ന് വീട്ടിലെത്തിച്ച് സൈന്യം | woman|army|help|newborn

ശ്രീജ.എസ്

ശ്രീനഗര്‍ : സീസണിലെ ഏറ്റവും കനത്ത മഞ്ഞ് വീഴ്ചയ്ക്ക് സാക്ഷ്യം വഹിക്കുന്ന മേഖല ആയിരിയ്ക്കുകയാണ് ജമ്മു കാശ്മീര്‍. കണങ്കാല്‍ വരെ മൂടുന്ന തരത്തില്‍ മഞ്ഞ് വീണ് കിടക്കുകയാണ് ഇവിടം. സാധാരണക്കാരെയാണ് ഇത് ഏറ്റവും കൂടുതല്‍ പ്രശ്‌നത്തിലാക്കുന്നത്. ജനങ്ങളുടെ സഹായങ്ങള്‍ക്ക് എപ്പോഴും ഇവിടെ ഇന്ത്യന്‍ സൈന്യത്തിന്റെ സജീവ പ്രവര്‍ത്തനമുണ്ട്.

പ്രസവത്തിന് ശേഷം ആശുപത്രിയില്‍ അകപ്പെട്ടു പോയ അമ്മയെയും കുഞ്ഞിനെയും വീട്ടിലേക്കെത്തിയ്ക്കാന്‍ സൈന്യം നടത്തിയ നടപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. കുപ്വാര ദര്‍ദ്‌പോര സ്വദേശിയായ ഫരൂഖ് ഖസാനയുടെ ഭാര്യയും കുഞ്ഞുമാണ് കനത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങാന്‍ സാധിയ്ക്കാതെ ആശുപത്രിയില്‍ കുടുങ്ങിപ്പോയത്. ഇതോടെ ഇവരുടെ സഹായത്തിനായി സൈന്യം എത്തുകയായിരുന്നു. യുവതിയെയും കുഞ്ഞിനെയും കനത്ത മഞ്ഞ് വീഴ്ചയ്ക്കിടയിലും സ്‌ട്രെച്ചറില്‍ ചുമന്ന് സൈന്യം സുരക്ഷിതമായി വീട്ടിലെത്തിച്ചു.

ആറു കിലോമീറ്ററോളം സ്‌ട്രെച്ചര്‍ ചുമന്നാണ് സൈന്യം യുവതിയെയും നവജാത ശിശുവിനെയും അവരുടെ വീട്ടില്‍ സുരക്ഷിതമായി എത്തിച്ചത്. രക്ഷാ ദൗത്യത്തിന്റെ ദൃശ്യങ്ങള്‍ സേന തന്നെ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുമുണ്ട്. ‘ദര്‍ദ്‌പോര ലോലബ് സ്വദേശിയായ ഫാരൂഖ് ഖസാനയുടെ ഭാര്യയെയും നവജാത ശിശുവിനെയും ഇന്ത്യന്‍ ആര്‍മി സൈനികര്‍ 6 കിലോമീറ്ററോളം ചുമന്നു കൊണ്ടു പോയി സുരക്ഷിതമായി അവരുടെ വീട്ടിലെത്തിച്ചു’ – എന്നാണ് ട്വീറ്റില്‍ കുറിച്ചത്.

Related Articles

Back to top button