IndiaLatest

ചരിത്ര മെഡല്‍നേട്ടത്തില്‍ കായികതാരങ്ങളെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

“Manju”

ഹാങ്‌ചോ: ഏഷ്യൻ ഗെയിംസ് മെഡല്‍ നേട്ടത്തില്‍ തിളങ്ങി ഇന്ത്യ. കബഡിയിലെ സ്വര്‍ണ മെഡലോടെ ഭാരതം 100 മെഡലിന്റെ ചരിത്രനേട്ടമാണ് കൈവരിച്ചത്. ഭാരതത്തിനായി മെഡല്‍ നേടിയ കായിക താരങ്ങളെ അനുമോദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറും ഭാരതത്തിനായി മെഡല്‍ നേടിയ കായിക താരങ്ങളെ അനുമോദിച്ചു. 

സമൂഹമാദ്ധ്യമത്തിലൂടെയാണ് ഇരുവരും അഭിനന്ദനം അറിയിച്ചത്. വെറുതെ പറഞ്ഞതല്ലെന്നും ഭാരതം അത് ചെയ്തു കാണിച്ചു എന്നായിരുന്നു കേന്ദ്ര കായികമന്ത്രി അനുരാഗ് പറഞ്ഞത്. ഒക്ടോബര്‍ 10ന് ഏഷ്യൻ ഗെയിംസില്‍ പങ്കെടുത്ത താരങ്ങളെ പ്രധാനമന്ത്രി ആദരിക്കുകയും അവരുമായി സംവദിക്കുകയും ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറും ഭാരതത്തിനായി മെഡല്‍ നേടിയ കായിക താരങ്ങളെ അനുമോദിച്ചു.

ഏഷ്യൻ ഗെയിംസില്‍ ഭാരതം ചരിത്ര നേട്ടമാണ് കൈവരിച്ചതെന്ന് നരേന്ദ്ര മോദി പറഞ്ഞു. 100 മെഡലുകളെന്ന ഐതിഹാസികനേട്ടത്തെ രാജ്യം കൈപ്പടിയിലൊതുക്കിയപ്പോള്‍ രാജ്യത്തെ ജനങ്ങളുടെ അഭിമാനമാണ് ഉയര്‍ന്നത്. രാജ്യത്തിനായി ഈ നേട്ടം സമര്‍പ്പിച്ച കായികതാരങ്ങള്‍ക്ക് അഭിനന്ദങ്ങള്‍ നേരുന്നു. നിങ്ങളുടെ അജയ്യമായ മനോഭവത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലമാണിത്. – പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

നാരീശക്തിയിലൂടെയാണ് 100-ാം മെഡല്‍ രാജ്യത്തേക്ക് കൊണ്ടുവന്നത്. കഴിവിന്റെയും പരിശ്രമത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലമാണിത്. സ്വര്‍ണം സമ്മാനിച്ച വനിതകളുടെ കബഡി ടീമിലൂടെയാണ് നാം ചരിത്ര നേട്ടം കൈവരിച്ചത്. ഈ നേട്ടം രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ കായികരംഗത്തിന്റെ മഹത്വം ഉയര്‍ത്തുകയും രാജ്യത്തിന് അഭിമാനമായി മാറുകയും ചെയ്തു. ഈ ചരിത്രനേട്ടത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് അഭിമാനിക്കുകയും ആഘോഷിക്കുകയും ചെയ്യാം.- കേന്ദ്ര കായികമന്ത്രിയും എക്‌സില്‍ കുറിച്ചു.

Related Articles

Back to top button