IndiaLatest

രാജ്യത്ത് പുതിയ ജി എസ് ടി നിയമം പ്രാബല്യത്തില്‍

“Manju”

രാജ്യത്ത് പുതിയ ജി എസ് ടി നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. അഞ്ച് കോടിയിലധികം വാര്‍ഷിക വിറ്റുവരവുള്ള ബിസിനസ്സ് സ്ഥാപനങ്ങള്‍ ചൊവ്വാഴ്ച മുതല്‍ ജി എസ്ടി ഇ-ഇന്‍വോയ്‌സ് സമര്‍പ്പിക്കണം. 10 കോടിയിലധികം വാര്‍ഷിക വിറ്റുവരവുള്ളവര്‍ മാത്രം ഇ-ഇന്‍വോയ്‌സ് സമര്‍പ്പിച്ചാല്‍ മതി എന്ന നിലവിലെ നിയമമാണ് ഭേദഗതി ചെയ്ത് 5 കോടി രൂപയായി കുറച്ചത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്‌ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് ആണ് നിയമം ഭേദഗതി ചെയ്തത്.

ഇന്ന് മുതല്‍ കൂടുതല്‍ പേര്‍ ഇ-ഇന്‍വോയ്‌സ് സമര്‍പ്പിക്കേണ്ടി വരും. 500 കോടിയിലധികം വിറ്റുവരവുള്ള വൻകിട കമ്പനികള്‍ക്കായാണ് ഇ-ഇൻവോയ്‌സിംഗ് ആദ്യം നടപ്പിലാക്കിയത്. 2020 ലാണ് ഇ-ഇന്‍വോയ്‌സ് അവതരിപ്പിച്ചത്.

2020 ഒക്ടോബര്‍ 1 മുതല്‍ 500 കോടിയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള കമ്പനികള്‍ ഇ-ഇന്‍വോയ്‌സ് സമര്‍പ്പിക്കണമായിരുന്നു. പിന്നീട് 2021 ജനുവരി 1 മുതല്‍ ഇത് 100 കോടിയാക്കി. 50 കോടി രൂപയില്‍ കൂടുതല്‍ വിറ്റുവരവുള്ള കമ്പനികള്‍ 2021 ഏപ്രില്‍ 1 മുതല്‍ ഇ-ഇന്‍വോയ്‌സ് സമര്‍പ്പിക്കണമായിരുന്നു. 2022 ഏപ്രില്‍ 1 മുതല്‍ ഇത് 20 കോടി രൂപയായി കുറഞ്ഞു. 2022 ഒക്ടോബര്‍ 1 മുതല്‍ പരിധി 10 കോടി രൂപയായി കുറച്ചു. ഇപ്പോള്‍ മൂന്ന് വര്‍ഷംകൊണ്ട് അഞ്ച് കോടിയാക്കി.
അതേസമയം, ഓണ്‍ലൈൻ ഗെയിമിംഗില്‍ ജിഎസ്ടി നടപ്പാക്കുന്നത് സംബന്ധിച്ച്‌ അന്തിമ തീരുമാനമെടുക്കാൻ ജിഎസ്ടി കൗണ്‍സില്‍ ഓഗസ്റ്റ് 02 ന് യോഗം ചേരും.

Related Articles

Back to top button