IndiaKeralaLatest

തൃശ്ശൂരില്‍‍ പത്മജ, ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസ്

“Manju”

 

തൃശ്ശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ജില്ലയിലും വലിയ പരാജയമാണ് യുഡിഎഫിനും കോണ്‍ഗ്രസിനുമുണ്ടായത്. തദ്ദേശ ഫലം നല്‍കിയ ക്ഷീണത്തില്‍ നിന്ന് ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ സഹായമായിരിക്കുകയാണ് തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴി വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് ഫലം.
ഒറ്റക്കെട്ടായാണ് ഡിസിസി ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്. നേരിട്ട് സാധ്യത പഠനം നടത്തി. ചിട്ടയായ പ്രവര്‍ത്തനവും ചുമതലകളേല്‍പ്പിക്കലും കൃത്യമായി നടന്നു. ടിഎന്‍ പ്രതാപന്‍ എംപി മുന്നില്‍ തന്നെ നിന്നു. ഈ തരത്തില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ കൈവിട്ട തൃശ്ശൂര്‍ നിയോജക മണ്ഡലം ഇത്തവണ തിരിച്ചു പിടിക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നു. അണികളോടും അത് തന്നെയാണ് പറയുന്നത്.
പുല്ലഴി നല്‍കിയ ആത്മവിശ്വാസത്തില്‍ തൃശ്ശൂര്‍ നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സാധ്യത ചര്‍ച്ചകള്‍ യുഡിഎഫില്‍ സജീവമായി. കഴിഞ്ഞ തവണ മത്സരിച്ച പത്മജാ വേണുഗോപാലിന്റെ പേര് തന്നെയാണ് ഇത്തവണയും സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയില്‍ മുമ്പിലുള്ളത്. ഐ ഗ്രൂപ്പിനാണ് ഈ സീറ്റ്. സാമുദായിക പരിഗണനയിലും പത്മജ തന്നെയാണ് മുമ്ബില്‍.
ഡിസിസി അദ്ധ്യക്ഷന്‍ എംപി വിന്‍സെന്റിന്റെ പേരും ഇവിടെ പരിഗണനയിലുണ്ട്. അതിരൂപതക്ക് സമ്മതനാണ് എന്നത് കൂടിയാണ് വിന്‍സന്റിനെ പരിഗണിക്കാനുള്ള കാരണം. എ ഗ്രൂപ്പില്‍ നിന്നുള്ള അനില്‍ അക്കര എംഎല്‍എ, മുന്‍ കോര്‍പ്പറേഷന്‍ മേയര്‍ രാജന്‍ പല്ലന്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
അനില്‍ അക്കര വടക്കാഞ്ചേരിയില്‍ തന്നെ തുടരുമോ എന്നതിനെ മുന്‍നിര്‍ത്തിയാവും സ്ഥാനാര്‍ത്ഥി പട്ടിക രൂപം കൊള്ളുക. യുവനേതാക്കളെയും ഈ മണ്ഡലങ്ങളിലേക്ക് പരിഗണിക്കാനുള്ള സാധ്യത നിലവിലെ സാധ്യതയേറെയാണ്.

Related Articles

Back to top button