KeralaLatestThiruvananthapuram

ജില്ലയില്‍ കൊവിഡ് വാക്സിനേഷന്‍ 13 ലക്ഷം കടന്നു

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കൊവിഡ് വാക്സിനേഷന്‍ 13 ലക്ഷം കടന്ന ജില്ലയായി തിരുവനന്തപുരം. 13,75,546 പേര്‍ ഇതുവരെ വാക്സിന്‍ സ്വീകരിച്ചു. ഇതില്‍ 10,80,845 പേര്‍ ആദ്യ ഡോസും 2,94,701 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചവരാണ്. പ്രത്യേക ശ്രദ്ധ വേണ്ട വിഭാഗങ്ങള്‍ക്കായി വ്യത്യസ്ത പരിപാടികള്‍ ആവിഷ്‌കരിച്ചാണ് ജില്ലയില്‍ വാക്സിനേഷന്‍ പുരോഗമിക്കുന്നതെന്ന് കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു.

കിടപ്പുരോഗികള്‍, പട്ടികവര്‍ഗ സെറ്റില്‍മെന്റുകളിലുള്ളവര്‍, വൃദ്ധ സദനങ്ങളിലുള്ളവര്‍ തുടങ്ങിയവര്‍ക്കായുള്ള പ്രത്യേക വാക്സിനേഷന്‍ ഡ്രൈവുകള്‍ വലിയ വിജയമായി. കിടപ്പുരോഗികള്‍ക്ക് വീടുകളിലെത്തി വാക്സിന്‍ നല്‍കുന്നതിനായി നടപ്പാക്കിയ ‘സാന്ത്വന സുരക്ഷ’ പദ്ധതി തുടരുകയാണ്. പട്ടികവര്‍ഗ സെറ്റില്‍മെന്റുകളില്‍ ‘സഹ്യസുരക്ഷ’ കൊവിഡ് വാക്സിനേഷന്‍ പദ്ധതി നടപ്പാക്കുന്നുണ്ട്. 36 പഞ്ചായത്തുകളിലെ ആദിവാസി സെറ്റില്‍മെന്റുകളിലാണ് വാക്സിനേഷന്‍ പദ്ധതി പുരോഗമിക്കുന്നത്. ഇവിടങ്ങളില്‍ 45 വയസിന് മുകളിലുള്ള 5,153 പേര്‍ വാക്സിനേഷന്റെ ആദ്യ ഡോസ് സ്വീകരിച്ചു. 18നും 45നുമിടയില്‍ പ്രായമുള്ള 2,274 പേരും ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചു.

ജില്ലയിലെ 66 വൃദ്ധസദനങ്ങളിലെ മുഴുവന്‍ അന്തേവാസികള്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കാന്‍ കഴിഞ്ഞു. ഇതില്‍ 332 പേര്‍ പൂര്‍ണമായും വാക്സിനേഷന്‍ സ്വീകരിച്ചു കഴിഞ്ഞു. സ്‌പെഷ്യല്‍ സ്‌കൂളുകളിലും ബഡ്സ് സ്‌കൂളുകളിലും പഠിക്കുന്ന 18നും 44നും മദ്ധ്യേ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കും വാക്സിന്‍ നല്‍കുന്നുണ്ട്.

Related Articles

Back to top button