KeralaKozhikodeLatest

മൊബൈല്‍ ഫോണ്‍ കവര്‍ന്ന യുവാവ് പിടിയിൽ

“Manju”

സിന്ധുമോൾ. ആർ

കോഴിക്കോട്: നിരവധി കളവു കേസില്‍ പ്രതിയായ യുവാവ് കോഴിക്കോട് മിഠായിത്തെരുവില്‍ വച്ച്‌ സ്ത്രീയുടെ മൊബൈല്‍ ഫോണ്‍ കവര്‍ന്നു. ടൗണ്‍ പോലീസില്‍ പരാതി ലഭിച്ച ഉടനെ പൊലീസ് നഗരത്തില്‍ വലവിരിച്ച്‌ അരമണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടി.

പത്തോളം കളവു കേസില്‍ പ്രതിയായ ബാലുശ്ശേരി കൂരാച്ചുണ്ട് അവിടനെല്ലൂര്‍ മച്ചാണിക്കല്‍ അജിത് വര്‍ഗീസ് (20) ആണു പിടിയിലായത്. ലോറിക്കാരുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതും കടകള്‍ കുത്തിത്തുറന്നതും അടക്കം നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളാണ്. പ്രതി അടുത്തകാലത്ത് ജാമ്യത്തില്‍ ഇറങ്ങിയതായിരുന്നു. കൊലക്കേസ് പ്രതിയായ സിറാജ് തങ്ങള്‍ക്കൊപ്പമാണ് ഇയാള്‍ കവര്‍ച്ചകള്‍ നടത്തിയിരുന്നത്. പ്രതിയെ റിമന്‍ഡ് ചെയ്തു.

Related Articles

Back to top button