IndiaLatest

‘റൊമ്പ നല്ലായിറുക്ക്’ ; രജത ജൂബിലി ആഘോഷത്തിന് ചുവടു വെച്ച് സിദ്ധ വിദ്യാര്‍ത്ഥികള്‍

“Manju”

ചെയ്യൂര്‍ : ചെന്നെയിലെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് മിഴിവേകാന്‍ ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ ഫ്ലാഷ് മോബും. മേല്‍മരുവത്തൂരിലും സിദ്ധമോടിലും ചെയ്യൂരിലും ആളുകളെ വിസ്മയിപ്പിച്ച പ്രകടനത്തിന് ‘റൊമ്പ നല്ലായിരുക്ക്’ എന്ന അഭിനന്ദനവാക്കുകള്‍ പറയാന്‍ തമിഴ് മക്കള്‍ മറന്നില്ല. അനവരതം ചലിക്കുന്ന നഗര തിരക്കില്‍ പൊടുന്നനെ നൃത്തചുവടുകളുമായെത്തുന്ന വിദ്യാര്‍ത്ഥികള്‍. എന്തെന്നറിയാന്‍ എത്തുന്നവര്‍ക്ക് മുന്നില്‍ ഡാന്‍സിനൊടുവില്‍ ഒരു ബാനര്‍ പ്രദര്‍ശിപ്പിക്കും. ‘വേര്‍തിരിവുകളില്ലാത്ത സമൂഹം- ശാന്തിഗിരി സില്‍വര്‍ ജൂബിലി ആഘോഷങ്ങളിലേക്ക് ഏവര്‍ക്കും സ്വാഗതം’.
വെറുമൊരു ഫ്ലാഷ മോബിലുപരി സമൂഹത്തിന് നല്ലൊരു സന്ദേശം കൂടി ആകുകയാണ് രജത ജൂബിലി ആഘോഷങ്ങളിലെ ഓരോ ചുവടുവയ്പും.

കഴിഞ്ഞ രണ്ട് ദിവസമായി ചെയ്യൂര്‍ കവലയിലെ സായ്ഹാനങ്ങള്‍ മനോഹരമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ചെയ്യൂരില്‍ നിന്നും അല്‍പ്പം അകലെയായി സ്ഥിതി ചെയ്യുന്ന ബ്രാഞ്ചാശ്രമത്തിന്റെ ‘വെളളി വിഴ’ ആഘോഷങ്ങള്‍ ചെങ്കല്‍പേട്ട്, കാഞ്ചിപുരം, തിരുവളളൂര്‍ ജില്ലകളില്‍ വ്യാപിക്കുകയാണ്. കൊടിതോരണങ്ങള്‍ കൊണ്ട് വീഥികള്‍ ഒരുങ്ങി. രണ്ടായിരത്തിലധികം വീടുകളില്‍ ശാന്തിഗിരിയുടെ മെഡിക്കല്‍ സര്‍വേ എത്തി. ചെയ്യൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചീകരണയജ്ഞവും പുരോഗമിക്കുന്നു.

Related Articles

Back to top button