IndiaLatest

കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് എന്ന് മോചനം നേടാനാകുമെന്ന് പറയാനാകില്ല

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന പ്രതിസന്ധിയില്‍ ധീരമായി നില്‍ക്കണമെന്നും പ്രതിരോധം കൈവിടരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്‌തു. കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് എന്ന് മോചനം നേടാനാകുമെന്ന് പറയാനാകില്ലെന്നും ‘പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാന്‍’ രാജ്യത്തെ സ്വയംപര്യാപ്‌തമാക്കുമെന്നും തൊഴിലാളികളോട് പ്രധാനമന്ത്രി പറ‌ഞ്ഞു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപ്പാക്കുന്ന ‘ആത്മ നിര്‍ഭര്‍ ഉത്തര്‍പ്രദേശ് റോസ്‌ഗര്‍ അഭിയാന്‍’ പദ്ധതിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് പ്രതിരോധത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റേത് മികച്ച പ്രവര്‍ത്തനമാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വരെ മാതൃകയാണ് യു.പി സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങ് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌തത്. തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുക, പ്രാദേശിക സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, തൊഴിലവസരങ്ങള്‍ നല്‍കുന്നതിന് വ്യാവസായിക സമിതികളുമായും മറ്റ് സംഘടനകളുമായും പങ്കാളിത്തം നേടുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. 25 തരം ജോലികളിലായി 1.25 കോടി തൊഴിലവസരങ്ങള്‍ക്കാണ് ഉത്തര്‍പ്രദേശുകാര്‍ക്കായി പദ്ധതി വഴി ലക്ഷ്യമിടുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് തൊഴില്‍ നഷ്ടമായ കുടിയേറ്റ തൊഴിലാളികളെയായിരിക്കും പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. സംസ്ഥാനത്തെ മുപ്പത്തിയൊന്ന് ജില്ലകളിലെ ജനങ്ങള്‍ക്കാണ് പദ്ധതി ഉപയോഗപ്പെടുക. പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാന്റെ ഭാഗമായാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുതിയ പദ്ധതി നടപ്പാക്കുന്നത്.

Related Articles

Back to top button