InternationalLatest

ചീങ്കണ്ണിയെ ആലംഗനംചെയ്ത് പെൺകുട്ടി

ഒരു ഉരഗ മൃഗശാലയിലെ കെയര്‍ടേക്കറാണ് ഈ സാഹസത്തിന് ഒരുങ്ങിയത്

“Manju”

കൂറ്റന്‍ ചീങ്കണ്ണിയെ ആലിംഗനം ചെയ്യുന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ഒരു ഉരഗ മൃഗശാലയിലെ കെയര്‍ടേക്കറാണ് ഈ സാഹസത്തിന് ഒരുങ്ങിയത്.
ഇതിനുള്ള കാരണം മറ്റൊന്നുമല്ല, വര്‍ഷങ്ങളായി യുവതിക്ക് ചീങ്കണ്ണിയോടുള്ള ആത്മബന്ധമാണ് ഈ ധൈര്യത്തിന് പിന്നില്‍. ഡാര്‍ത്ത് ഗേറ്റര്‍ എന്ന കൂറ്റന്‍ ചീങ്കണ്ണിയെയാണ് ജീവനക്കാരി കെട്ടിപ്പിടിക്കുന്നത്. യുവതിയുടെ സ്‌നേഹാശ്ളേഷത്തിന് കാത്തു നില്‍ക്കാതെ അവിടെ നിന്നും ഇഴഞ്ഞ് നീങ്ങുവാനാണ് പക്ഷേ ഡാര്‍ത്ത് ഗേറ്റര്‍ ശ്രമിക്കുന്നത്. ഇതിനിടയില്‍ കക്ഷി മൂത്രമൊഴിക്കുകയും ചെയ്യുന്നുണ്ട്. ഡാര്‍ത്ത് ഗേറ്ററിനെ ചിലപ്പോഴെല്ലാം താന്‍ ആലിംഗനം ചെയ്യാറുണ്ടെന്നും അവന്‍ തങ്ങളുടെ അലിഗേറ്റര്‍ അംബാസഡറാണെന്നും അവള്‍ പറയുന്നു. കെട്ടിപ്പിടിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുകയാണ്. 1.26 ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചത്

https://www.instagram.com/p/CWGV1cppBIW/?utm_source=ig_embed&utm_campaign=embed_video_watch_again

Related Articles

Back to top button