IndiaLatest

2021-ല്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 11.5% ആകുമെന്ന് ഐഎംഎഫ്

“Manju”

2021-ല്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 11.5% ആകുമെന്ന് ഐഎംഎഫ്

ശ്രീജ.എസ്

2021ല്‍ രാജ്യത്തിന്റെ വളര്‍ച്ച 11.5 ശതമാനത്തില്‍ എത്തുമെന്ന് ഐഎംഎഫ്. ഇന്ത്യയിലെ വാക്‌സിന്‍ വിതരണമടക്കം സമീപകാല സര്‍ക്കാരിന്റെ പുനരുജ്ജീവന പദ്ധതികള്‍ വിശകലനം ചെയ്‌തു കൊണ്ടാണ് ഐഎംഎഫിന്റെ പ്രവചനം. കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ഈ വര്‍ഷം ഇരട്ടയക്ക വളര്‍ച്ച അടയാളപ്പെടുത്തിയ ഏക രാജ്യം ഇന്ത്യയാണ്.

ചൊവ്വാഴ്ച ഐഎംഎഫ് പുറത്തിറക്കിയ അവരുടെ വളര്‍ച്ച പ്രവചനങ്ങള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ശക്തമായ തിരിച്ചുവരവിനെ പ്രതിഫലിപ്പിക്കുന്നതാണ്. 2020-ല്‍ ഇന്ത്യയുടെ ജിഡിപി എട്ട് ശതമാനമായി ചുരുങ്ങിയിരുന്നു. 10.3 % ആയിരുന്നു അന്ന് പ്രതീക്ഷിച്ചിരുന്നത്.
ഐഎംഎഫിന്റെ 2021-ലെ പ്രവചന പ്രകാരം ഇന്ത്യക്ക് പിന്നാലെ ചൈനയാണ് ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടുക. 8.1 ശതമാനമാണ് ചൈനയുടെ ജിഡിപിയെന്ന് കണക്കാക്കുന്നു. മലേഷ്യ 7%, തുര്‍ക്കി 6% സ്‌പെയിന്‍ 5.9%, ഫ്രാന്‍സ് 5.5% യുഎസ് 5.1% .

Related Articles

Check Also
Close
Back to top button