KeralaLatest

‘മേൽവിലാസം തേടി’ ചെറുകഥാ സമാഹാരം പുറത്തിറക്കി

“Manju”

മുണ്ടൂർ: എൻ.പി പബ്ലിക്കേഷൻസിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ച അജീഷ് മുണ്ടൂരിന്റെ ചെറുകഥാ സമാഹാരം ‘മേൽവിലാസം തേടി’ സാഹിത്യകാരൻ മുണ്ടൂർ സേതുമാധവൻ പ്രകാശനം ചെയ്തു.
നിമിഷങ്ങള്‍ കൊണ്ട് കവിതകളും കഥകളുമെഴുതുകയാണ് കലാ പ്രവർത്തകനായ അജീഷ്.
നോവലായും കഥയായും ഇതിനു മുമ്പും അജീഷ് പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
ചുറ്റുമുള്ള കാഴ്ചകളെ മുൻ നിർത്തി എഴുതുന്ന കഥകളത്രയും ശ്രദ്ധേയവുമാണ്. ‘സ്വന്തം മേൽവിലാസം തേടിയുള്ള യാത്രയിലാണ് ഞാൻ. ആരാണ് എന്നെ തെരുവിൽ ഉപേക്ഷിച്ചത്?
വായനക്കാരുടെ അകതാരിൽ ഒരായിരം ചോദ്യങ്ങൾ ഉണർത്തുന്നവയാണ് 21 ചെറുകഥകൾ ഉള്ള
ഈ സമാഹാരത്തിലെ ഓരോ കഥകളും.

Related Articles

Back to top button