KeralaLatestThiruvananthapuram

സംസ്ഥാനത്തു ഇന്ന് വാരാന്ത്യ ലോക്ക്ഡൗണ്‍

“Manju”

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് കണിശമായ നിയന്ത്രണങ്ങളില്‍ വാരാന്ത്യ ലോക്ക്ഡൗണ്‍. ടിപിആര്‍ കുറവുള്ള എ ബി പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ അനുമതി അന്‍പത് ശതമാനം ജീവനക്കാര്‍ക്കും സി മേഖലയില്‍ 25 ശതമാനം ജീവനക്കാ‍ര്‍ക്കും മാത്രം. എന്നാല്‍ ഡി മേഖലയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കും. അവിടെ അവശ്യസര്‍വീസ് മാത്രമേ പ്രവര്‍ത്തിക്കൂ. കൊവിഡ് പ്രതിരോധപ്രവ‍ര്‍ത്തനങ്ങള്‍ക്ക് ഓഫീസില്‍ വരാത്ത ജീവനക്കാരെ നിയോഗിക്കും.

സംസ്ഥാനത്ത് ഇന്നലെ ടിപിആര്‍ 13 ശതമാനം കടന്നതും,11 ജില്ലകളില്‍ ടിപിആര്‍ 10 ശതമാനത്തില്‍ കൂടുതലായതും ആശങ്ക വര്‍ധിപ്പിക്കുകയാണ്. ഏറ്റവുമധികം ടെസ്റ്റ് പോസിറ്റിവിറ്റി 20.56 ശതമാനം ടിപിആര്‍ മലപ്പുറത്താണ്.

വാക്സിനേഷനില്‍ കേരളം പിന്നിലാണെന്നാണ് പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ കേന്ദ്രം അവതരിപ്പിച്ച റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പ്രകാരം ദേശീയശരാശരി 91 ഉം സംസ്ഥാന ശരാശരി 74 ഉം ശതമാനം ആണ്. എന്നാല്‍ വാക്സിന്‍റെ ഒന്നാം ഡോസിന്‍റെ കാര്യത്തില്‍ ദേശീയ ശരാശരി 25.52 ആണെങ്കില്‍ സംസ്ഥാനത്ത് 35.51 ആണെന്ന് പിണറായി വ്യക്തമാക്കി. രണ്ടാം ഡോസ് സ്വീകരിച്ചവരുടെ ദേശിയ ശരാശരി 6.83 ആണെങ്കില്‍ കേരളത്തില്‍ 15 ശതമാനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Related Articles

Back to top button