IndiaLatest

ശാന്തിഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസിൽ സർട്ടിഫിക്കറ്റ് വിതണോദ്ഘാടനം

“Manju”

ഹൈദരാബാദ്:ശാന്തിഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് ഹൈദരാബാദ് റീജിയണിന്റെ രണ്ടാം ബാച്ച് പഞ്ച കർമ്മ കോഴ്സിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഡയറക്ടർ ഡോ: ചിന്നം റെഡ്ഡി നിർവ്വഹിച്ചു. നാഷണൽ മിനറൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ജനറൽ മാനേജർ ശ്യാം പി സ്വാഗതവും വിജയികളായ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നിർവ്വഹിച്ചു. ആറുമാസത്തെ കോഴ്സായ ആയുർവേദ പഞ്ചകർമ്മ തെറാപ്പി കോഴ്സിൽ 13 വിദ്യാർത്ഥികൾ വിജയിച്ചു. നാഷണൽ മിനറൽ ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ സി. എസ്. ആർ ഫണ്ടിന്റെ സഹായത്തോടെയാണ് ഈ കോഴ്സ് നടത്തിയത്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, കർണ്ണാടക, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് കോഴ്സിൽ പങ്കെടുത്തിരുന്നത്. നിദം ഡ്രയിനിംഗ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ശാന്തിഗിരി ആശ്രമം റീജിയണൽ ഓഫീസ് ഇൻചാർജ് സ്വാമി പ്രണവ ശുദ്ധൻ ജ്ഞാന തപസ്വി അദ്ധ്യക്ഷനായിരുന്നു. പ്രസ്തുത ചടങ്ങിൽ ഡോ. ബിന്ധു റാണി നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് ഗവൺമെന്റ് ഓഫ് തെലുങ്കാനയുടെ നേത്യത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഹരിത ഹാരം ട്രീ പ്ലാന്റേഷൻ പ്രോജക്റ്റ് പ്രകാരം എല്ലാ വിദ്യാർത്ഥികളും ക്ഷണിക്കപ്പെട്ട അതിഥികളും ഫലവൃക്ഷതൈകൾ നട്ടു. വിജയകരമായി കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഡോ. ചിന്നം റെഡ്ഡി അനുമോദനങ്ങൾ അറിയിച്ചു.

Related Articles

Back to top button