IndiaLatest

അമിത് ഷായുടെ ആസാം സന്ദര്‍ശനം, രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍

“Manju”

അമിത് ഷായുടെ ത്രിദിന ആസാം സന്ദർശനം, രണ്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ | amit  sha assam visit|ajantha niog|assam aasembly election

ശ്രീജ.എസ്

ഗുവാഹത്തി: കേരളത്തിനോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നഅസമില്‍ കോണ്‍ഗ്രസിന് തിരിച്ചടി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ത്രിദിന ആസാം സന്ദര്‍ശനം പുരോഗമിക്കവെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. അസമിലെ മുന്‍ മന്ത്രിയും ഗോലാഘട്ട് എം എല്‍ എയുമായ അജന്ത നിയോഗും രാജ്ദീപ് ഗൊവാലയുമാണ് ബിജെപിയില്‍ ചേര്‍ന്നത്.

അമിത് ഷായുമായി അജന്ത നിയോഗ് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച്ചക്ക് മുമ്പ് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളുമായും എന്‍ഡിഎ കണ്‍വീനര്‍ ഹിമന്ത ബിശ്വ ശര്‍മ്മയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അമിത് ഷായുമായുള്ള കൂടിക്കാഴ്ച്ചയോടെ നിയോഗ് ബിജെപിയില്‍ ചേരും എന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ നിയോഗിനൊപ്പം രാജി ദീപ് ഗൊവാലയും ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിന് ഇരട്ട പ്രഹരമായി.

Related Articles

Back to top button