InternationalKeralaLatest

മില്‍മയുടെ സാദൃശ്യത്തില്‍ കവര്‍ പാലുകള്‍

“Manju”

സിന്ധുമോള്‍ ആര്‍
പന്തളം: മില്‍മയുടെ രൂപസാദൃശ്യത്തോടെ കവര്‍ പാലുകള്‍ വിപണിയില്‍ എത്തുന്നത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു. ഒറ്റനോട്ടത്തില്‍ മില്‍മയുടെ പാലും തൈരും ആണെന്ന്​ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള കവറുകളിലാണ് വിപണിയിലുള്ളത്. പന്തളത്തിന്​ സമീപം ഐരാണിക്കുടിയില്‍ രജിസ്​റ്റര്‍ ചെയ്ത ഡയറിയുടെ പേരിലാണ് ഇത്തരത്തില്‍ ഒരു കവര്‍പാല്‍ ഇറങ്ങുന്നത്. മറ്റൊന്ന് തിരുവനന്തപുരം ആസ്ഥാനമായ ഡയറിയില്‍നിന്നാണ്.
ഐരാണിക്കുടിയില്‍ രജിസ്​റ്റര്‍ ചെയ്ത ഡയറിയുടെ പാല്‍ ഉല്‍പന്നങ്ങള്‍ നൂറുശതമാനവും മില്‍മക്ക്​ സമാനമാണ്. പല കച്ചവടക്കാരും മില്‍മയുടെ പാലും രൂപസാദൃശ്യമുള്ള മറ്റ് പാലും ഇടകലര്‍ത്തിയാണ്​ വില്‍ക്കുന്നത്‌. മില്‍മ അരലിറ്ററിന്റെ കവര്‍പാലാണ്​ വിപണിയിലെത്തിക്കുന്നത്. എന്നാല്‍, വ്യാജ​ന്റെ അളവ് 450 മില്ലിലിറ്റര്‍ ആണ്. മില്‍മയുടെ കച്ചവടക്കാരെ തിരഞ്ഞുപിടിച്ചാണ് അപര​ന്റെ കച്ചവടം. മില്‍മ നല്‍കുന്ന കമീഷനെക്കാള്‍ മൂന്നുരൂപ അധികമാണ് കമീഷന്‍.
ഐരാണിക്കുടിയില്‍നിന്ന്​ കിലോമീറ്ററുകള്‍ അകലെ പ്രവര്‍ത്തിച്ചിരുന്ന ഒരു ഡയറിയുടെ പാല്‍ വ്യാപകമായി ഈയിടെ കേടായിരുന്നു. ഇതോടെ ഇവര്‍ പേരുമാറ്റിയാണ് പുതിയ പാല്‍ വിപണിയില്‍ ഇറക്കിയതെന്ന്​ പറയുന്നു. രൂപസാദൃശ്യമുള്ള രണ്ട് കമ്പനികളുടെ ഉല്‍പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണെന്ന വിവരം ലഭിച്ചതായി മില്‍മ അധികൃതര്‍ പറയുന്നു. രണ്ട് കമ്പനികള്‍ക്കും നോട്ടീസ് നല്‍കിയെങ്കിലും തിരുവനന്തപുരം ആസ്ഥാനമായ കമ്പനി മാത്രമാണ്​ വിശദീകരണം നല്‍കിയത്. ഐരാണിക്കുടി ആസ്ഥാനമായ വിതരണക്കാര്‍ മറുപടിനല്‍കാന്‍ തയാറായില്ലെന്നും, കോടതിയെ സമീപിക്കുമെന്നും മില്‍മ അധികൃതര്‍ വെളിപ്പെടുത്തി.

Related Articles

Back to top button