IndiaLatest

വാക്‌സിനേഷന്‍ വേഗത വര്‍ദ്ധിപ്പിക്കുന്നു

“Manju”

ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വാക്‌സിനേഷന്‍ ഡ്രൈവ് വേഗത്തിലാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കേന്ദ്രം 120 മില്യണ്‍ കൊറോണ വാക്‌സിനുകള്‍ നിര്‍മ്മാണ കമ്പനികളോട് ആവശ്യപ്പെട്ടു. രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ കൊറോണ വ്യാപനം വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നീക്കം.

120 മില്യണ്‍ വാക്‌സിന്‍ ഡോസുകളാണ് രാജ്യത്തെ വാക്‌സിന്‍ നിര്‍മ്മാണ കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ 100 മില്യണ്‍ കൊവിഷീല്‍ഡ് വാക്‌സിനും 20 മില്യണ്‍ കൊവാക്‌സിനും ആണ്. പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കൊവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മ്മിക്കുന്നത്. കൊവാക്‌സിന്‍ ഭാരത് ബയോടെക്കും.

സമീപകാലത്ത് ചില സംസ്ഥാനങ്ങളില്‍ കൊറോണ വ്യാപനത്തില്‍ വര്‍ദ്ധനവാണ് കാണാന്‍ സാധിക്കുന്നത്. മഹാരാഷ്ട്രയാണ് രോഗവ്യാപനത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ശനിയാഴ്ച വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് 43.6 മില്യണ്‍ വാക്‌സിന്‍ ഡോസുകളാണ് വിതരണം ചെയ്തിരിക്കുന്നത്. ജൂലായ് അവസാനത്തോടെ രാജ്യത്തെ 300 മില്യണ്‍ ജനങ്ങള്‍ക്ക് കുത്തിവെപ്പ് നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം.

Related Articles

Back to top button