KeralaLatestThiruvananthapuram

ഇനി ജില്ലാ റൂറൽ പോലീസിൻ്റെ പ്രവർത്തനങ്ങൾ വെഞ്ഞാറമൂട്ടിൽ ഇരുന്ന് നിയന്ത്രിക്കും

“Manju”

കൃഷ്ണകുമാർ സി

തിരുവനന്തപുരം : റൂറൽ പോലീസ് കൺട്രോൾ റൂമിൻ്റെ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് പോലീസ് സ്റ്റേഷന് സമീപം നടന്നു. ശിലാസ്ഥാപന കർമ്മം ഡി.കെ.മുരളി എം.എൽ.എ നിർവഹിച്ചു. റൂറൽ എസ്.പി അശോകൻ അധ്യക്ഷത വഹിച്ചു. നിലവിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നത് മംഗലപുരത്തുള്ള താല്ക്കാലിക കെട്ടിടത്തിലാണ്.75 ലക്ഷം രൂപ മുടക്കിയാണ് വെഞ്ഞാറമൂട്ടിൽ കെട്ടിടം നിർമ്മിക്കുന്നത്.വരുന്ന നവംബറോടെ പണി പൂർത്തിയാക്കുമെന്ന് എം.എൽ.എ അറിയിച്ചു.

വെഞ്ഞാറമൂട് കേന്ദ്രീകരിച്ച് പോലിസ് സബ് ഡിവിഷൻ വരുന്നത് ആലോചനയിലാണന്നും എം.എൽ.എ പറഞ്ഞു.റൂറൽ ജില്ലയെ മുഴുവൻ ക്യാമറയിൽ ബന്ധിപ്പിച്ച് അതിനെ ഏകോപിപ്പിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾക്കായി മുപ്പത്തിയഞ്ച് ലക്ഷത്തിന്‍റെ പദ്ധതിയും ഇതിനോടൊപ്പം ഉണ്ടാകുമെന്നും ഇതിൻ്റെ പ്രവർത്തനങ്ങളും പുതിയ കെട്ടിടത്തിലാകുമെന്നും റൂറൽ എസ്.പി അശോകൻ അറിയിച്ചു.

Related Articles

Back to top button