IndiaLatest

കോവിഡ് : ഇന്ത്യ മൂന്നാമതെത്തി

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: 75000 കടന്ന് ഇന്ത്യയിലെ കോവിഡ് രോഗികള്‍. 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് സ്ഥിരീകരിച്ചത് 76, 472 കോവിഡ് കേസുകളാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം മുപ്പത്തിനാല് ലക്ഷം കവിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി ലോകത്ത് ഏറ്റവും കൂടുതല്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി.

24 മണിക്കൂറിനുള്ളില്‍ 1021 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ ആകെ എണ്ണം 62,550 ആയി. 34, 63, 973 പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചത്.

Related Articles

Back to top button