IndiaLatest

ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും

“Manju”

മുംബൈ: ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. മുംബൈ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. സീസണില്‍ രണ്ട് ജയം മാത്രമുള്ള മുംബൈ ഇന്ത്യന്‍സിന് ഇന്ന് ജയിച്ച്‌ വന്‍ നാണക്കേട് ഒഴിവാക്കുക മാത്രമാണ് ലക്ഷ്യം. പ്ലേ ഓഫ് സാധ്യതകള്‍ മങ്ങിയ കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ മുംബൈയുടെ തൊട്ടുമുകളിലാണ്.

സീസണില്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലാണ് മുംബൈ ഇന്ത്യന്‍സ് വിജയിച്ചത്. എന്നാല്‍, പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരത്തെ അസ്‌തമിച്ചിരുന്നു. അതിനാല്‍, തുടര്‍ ജയങ്ങളുമായി സീസണ്‍ അവസാനിപ്പിക്കുകയാണ് മുംബൈക്ക് മുന്നിലുള്ള ലക്ഷ്യം. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും ഫോമിലേക്ക് തിരിച്ചെത്തിയത് മുംബൈക്ക് ആശ്വാസമാകുന്നു.

കൊല്‍ക്കത്തയാവട്ടെ അവസാന കളിയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനോട് 75 റണ്‍സിന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. 176 റണ്‍സ് പിന്തുടര്‍ന്ന കൊല്‍ക്കത്ത 14.3 ഓവറില്‍ വെറും 101ല്‍ പുറത്താവുകയായിരുന്നു. 19 പന്തില്‍ 45 റണ്‍സെടുത്ത ആന്ദ്രേ റസലും 12 പന്തില്‍ 22 റണ്‍സെടുത്ത സുനില്‍ നരെയ്‌നും മാത്രമാണ് പൊരുതി നോക്കിയത്.

 

Related Articles

Back to top button