KeralaLatest

ഐ.എച്ച്‌.ആര്‍.ഡി കോഴ്സ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

“Manju”

ഐ.എച്ച്.ആര്‍.ഡി കോഴ്സ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ശ്രീജ.എസ്

ഐ.എച്ച്‌.ആര്‍.ഡി 2020 നവംബറില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കംമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ)/ ഡിപ്ലോമ ഇന്‍ കംമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ)/ സര്‍ട്ടിഫിക്കേറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്) എന്നീ കോഴ്സുകളുടെ റഗുലര്‍/ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ ഫലവും മാര്‍ക്കിന്റെ വിശദാംശങ്ങളും അതത് പരീക്ഷാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാല്‍ അറിയാം. www.ihrd.ac.in ലും പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പുനര്‍മൂല്യനിര്‍ണ്ണയത്തിനുള്ള അപേക്ഷകള്‍ 15 വരെ അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ പിഴ കൂടാതെയും 18 വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമര്‍പ്പിക്കാം.

ഏപ്രില്‍ /മേയ് 2021-ലെ 2018 സ്‌കീം സപ്ലിമെന്ററി പരീക്ഷയ്ക്കായുള്ള പ്രത്യേകാനുമതി ആവശ്യമുള്ളവര്‍ അപേക്ഷകള്‍ മാര്‍ച്ച്‌ 15ന് മുന്‍പ് 200 രൂപ ലേറ്റ് ഫീയോടുകൂടി മാര്‍ച്ച്‌ 18 വരെയും അതത് സ്ഥാപനമേധാവികള്‍ മുഖേന സമര്‍പ്പിക്കണം. നിര്‍ദ്ദിഷ്ട തീയതിയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍
പരിഗണിക്കുന്നതല്ല.

Related Articles

Back to top button