IndiaLatest

ത്രിപുരയില്‍ ബി.ജെ.പി നേതാവിനെ വെടിവെച്ചുകൊന്നു

“Manju”

ത്രിപുരയിൽ ബി.ജെ.പി നേതാവിനെ വെടിവെച്ചുകൊന്നു | BJP Worker Shot Dead In  Tripura | Madhyamam

അഗര്‍ത്തല: ത്രിപുരയില്‍ 37കാരനായ ബി.ജെ.പി പ്രവര്‍ത്തക​ന്‍ വെടിയേറ്റ്​ മരിച്ചനിലയില്‍. ദലായ്​ ജില്ലയിലെ ജലചന്ദ്ര കര്‍ബരിപര പ്രദേശത്തെ വീട്ടിലാണ്​ ​കൃപ രഞ്​ജന്‍ ചക്​മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്​.

കൊലപാതകവുമായി ബന്ധ​െപ്പട്ട്​ മൂന്നുപേരെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. കൃപ രഞ്​ജന്‍റെ വീട്ടില്‍ അതിക്രമിച്ച്‌​ കയറിയ ശേഷം മൂന്നംഗസംഘം ബി.ജെ.പി നേതാവിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.

ത്രിപുര ട്രൈബല്‍ ഏരിയ ഓ​ട്ടോണമസ്​ ജില്ല കൗണ്‍സിലിലേക്ക്​ തെരഞ്ഞെടുപ്പ്​ നടക്കാനിരി​ക്കെയാണ്​ കൊലപാതകമെന്നും സംഭവത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും ബി.ജെ.പി ​ആരോപിച്ചു.

Related Articles

Back to top button