IndiaLatest

ഇന്ത്യ ചൈനയേക്കാള്‍ മുന്നില്‍

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയെ പ്രശംസിച്ച്‌ ആഫ്രിക്കൻ യൂണിയൻ ചെയര്‍മാൻ അസിലി അസൗമാനി. ഇന്ത്യ ചൈനയേക്കാള്‍ മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ സൂപ്പര്‍ പവര്‍ ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോകത്തിലെ അഞ്ചാമത്തെ ശക്തിയായ ഇന്ത്യക്ക് ആഫ്രിക്കയില്‍ ഇടമുണ്ട്. ഇന്ത്യ ബഹിരാകാശ ദൗത്യങ്ങള്‍ സ്വന്തമായി ചെയ്യുന്ന ശക്തിയാണെന്ന് തങ്ങള്‍ക്കറിയാം. അതുകൊണ്ടുതന്നെ പരസ്പരം സഹകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ ഒരു സൂപ്പര്‍ പവറായി മാറുകയും ചൈനയേക്കാള്‍ മുന്നേറുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button