IndiaKeralaLatest

ഗാര്‍ഹിക പീഡനം ; പാലക്കാട്‌ കഴിഞ്ഞ 2 വര്‍ഷത്തിനിടെ 547 കേസുകള്‍

“Manju”

പാലക്കാട് : ജില്ലയില്‍ കഴിഞ്ഞ 2 വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്തതു 547 ഗാര്‍ഹിക പീഡന കേസുകള്‍. ഇതില്‍ 113 കേസുകള്‍ സ്ത്രീധനത്തിന്റെ പേരിലുള്ള തര്‍ക്കമാണ്.
സോഷ്യല്‍ മീഡിയയും മൊബൈല്‍ ഫോണും മദ്യവും ലഹരി മരുന്നും വിവാഹേതര ബന്ധവും പീഡനങ്ങള്‍ക്കു കാരണമാകുന്നു എന്നാണ് വിലയിരുത്തല്‍. ഗാര്‍ഹിക പീഡനങ്ങള്‍ തടയാന്‍ ജില്ലയില്‍ വിവിധ വകുപ്പുകള്‍ക്കു കീഴിലായി പത്തോളം പരാതി പരിഹാര സെല്ലുകളുണ്ട്. സഖി, മിത്ര, സ്നേഹിത, ഡൊമസ്റ്റിക് വയലന്‍സ് ഹെല്‍പ്‌ലൈന്‍, സീതാലയം, രക്ഷാദൂത്, അപരാജിത തുടങ്ങിയ പേരുകളിലാണിവ അറിയപ്പെടുന്നത്.
കഴിഞ്ഞ ലോക്ഡൗണ്‍ കാലത്താണു വനിത സെല്ലിനു കീഴില്‍ ഗാര്‍ഹിക പീഡന പരാതി പരിഹാര സെല്‍ രൂപീകരിച്ചത്. ഇതിലൂടെ 2020 മാര്‍ച്ച്‌ മുതല്‍ ഡിസംബര്‍ വരെ 310 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 2021 ജൂണ്‍ വരെ 154 കേസുകളും റിപ്പോര്‍ട്ട്‌ ചെയ്തു.

Related Articles

Back to top button