KeralaLatest

ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിനിടയില്‍ അപകടം

“Manju”

ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിനിടയിൽ അപകടം ; 5 പേർക്ക് പരിക്ക് | bus  accident|Thiruvananthapuram|nattuvartha

ശ്രീജ.എസ്

വെള്ളനാട്: നിയന്ത്രണം വിട്ട കെഎസ്‌ആര്‍ടിസി ബസ് തെങ്ങില്‍ ഇടിച്ചു 5 ജീവനക്കാര്‍ക്ക് പരുക്കേറ്റു. വാഹനം ഓടിച്ചിരുന്ന വെഹിക്കിള്‍ സൂപ്പര്‍ വൈസര്‍ എം.എസ്.മാത്യു, ചാര്‍ജ്മാന്‍ റഷീദ്, അസിസ്റ്റന്റ് ‍ഡിപ്പോ എന്‍ജിനീയര്‍ ശ്യാംകുമാര്‍, ഡ്രൈവര്‍ ബി.ബിനു, മെക്കാനിക് ഷാജി എന്നിവര്‍ക്കാണ് പരുക്കേറ്റത്. തകരാര്‍ പരിഹരിച്ച ശേഷം ഓടിച്ചു നോക്കുന്നതിനിടെയിലായിരുന്നു അപകടം.

11ന് കുതിരകുളം ഭഗവതിപുരം റോഡില്‍ മേലേകോണത്ത് വെച്ചായിരുന്നു സംഭവം. വെള്ളനാട് കെഎസ്‌ആര്‍ടിസി ഡിപ്പോയിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ടതോടെ ബസ് ഇടതുവശത്തെ കല്ലിലും തുടര്‍ന്ന് നിയന്ത്രണം വിട്ട് വലതു വശത്തെ ഓടയില്‍ ഇറങ്ങി തെങ്ങില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.

 

Related Articles

Back to top button