IndiaLatest

ഹരിയാണയിലെ ഗാന്ധി കുടുംബത്തിന്റെ ആസ്തികളെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവ്

“Manju”

ശ്രീജ.എസ്

ഛണ്ഡീഗഢ്: നെഹ്‌റുകുടുംബത്തിന്റെ പേരിലുള്ള സംസ്ഥാനത്തെ സ്വത്തിനെക്കുറിച്ച് അന്വേഷണം നടത്താന്‍ ഹരിയാണയിലെ ബിജെപി സര്‍ക്കാര്‍ ഉത്തരവിട്ടു. ഹരിയാണ ചീഫ് സെക്രട്ടറി കേഷ്‌നി ആനന്ദ് അറോറ നഗര തദ്ദേശ സ്വയംഭരണ വകുപ്പിനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ്, ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ് എന്നീ മൂന്ന് ട്രസ്റ്റുകളെ കുറിച്ച് അന്വേഷിക്കാന്‍ ഈ മാസം ആദ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരു സമിതി രൂപീകരിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഭൂപേന്ദ്ര സിംഗ് ഹൂഡയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹരിയാണയില്‍ അധികാരത്തിലിരുന്ന 2004 നും 2014 നും ഇടയില്‍ ഗാന്ധി കുടുംബം വാങ്ങിയ സ്വത്തുക്കളും, ഗുരുഗ്രാമിലെ അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡിന് അനുവദിച്ച പ്ല…

Related Articles

Back to top button