IndiaKeralaLatest

വാക്സിനേഷൻ : 45 വയസ്സില്‍ കൂടുതലുള്ളവർക്ക് രജിസ്റ്റര്‍ ചെയ്യാനാകുന്നില്ല

“Manju”

45 വയസിന് മുകളില്‍ ഉള്ളവര്‍ക്കും നാളെ മുതല്‍ കൊവിഡ് വാക്സിന്‍;  അറിയേണ്ടതെല്ലാം | Covid vaccine for 45 plus Walk in registration after 3pm  All you need to know
കോഴിക്കോട്: കോവിഡ് വാക്സിനേഷന്‍ മുന്‍ഗണന വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് കുത്തിവെപ്പിന് രജിസ്റ്റര്‍ ചെയ്യാനാകുന്നില്ല. രണ്ടാം ഡോസ് വേണ്ട 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിനേഷന്‍ ഷെഡ്യൂള്‍ ചെയ്യാനും സാധിക്കുന്നില്ല.
ഭിന്നശേഷി വിഭാഗത്തിന് കോവിഡ് വാക്സിന്‍ എടുക്കാന്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് കോമൊബിഡിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് മതിയെന്ന ഉത്തരവ് പ്രകാരം 45 വയസ്സിന് മുകളിലുള്ള ഭിന്നശേഷിക്കാര്‍ക്കും മുന്‍ഗണന കിട്ടേണ്ടതായിരുന്നു. എന്നാല്‍, വാക്സിന്‍ രജിസ്റ്റര്‍ ചെയ്യേണ്ട cowin.gov.in എന്ന സൈറ്റില്‍ 18 മുതല്‍ 44 വരെ പ്രായമുള്ള ഭിന്നശേഷിക്കാര്‍ക്ക് മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നുള്ളൂ.
ഇതുമൂലം മേയ് 29ന് നടക്കുന്ന ഭിന്നശേഷിക്കാരുടെ മെഗാ വാക്സിനേഷന്‍ ക്യാമ്ബില്‍നിന്ന് 44 വയസ്സിന് മുകളിലുള്ള നിരവധി പേര്‍ പുറത്തായിരിക്കുകയാണ്.
വിദേശങ്ങളിലേക്ക് പോകുന്നവര്‍ക്കും മുന്‍ഗണന നല്‍കുന്നുണ്ടെങ്കിലും 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ ഷെഡ്യൂള്‍ ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടുന്നു. ആദ്യമായി വിദേശയാത്രക്ക് ഒരുങ്ങുന്ന 44 വയസ്സിന് താഴെയുള്ളവര്‍ക്കാണ് മുന്‍ഗണന ലഭിക്കുന്നത്. രണ്ടാം ഡോസ് കാത്തിരിക്കുന്നവര്‍ക്ക് വാക്സിനേഷന്‍ തീയതി ഷെഡ്യൂള്‍ ചെയ്യാന്‍പോലും സാധിക്കുന്നില്ല. രജിസ്ട്രേഷന്‍ തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ സ്ലോട്ട് നിറഞ്ഞ് അവസാനിക്കുകയാണ്. ഇതുമൂലം പലരുടെയും യാത്രപോലും മുടങ്ങുന്ന അവസ്ഥയാണെന്ന് ആളുകള്‍ പരാതിപ്പെടുന്നു.
പ്രായഭേദമന്യേ എല്ലാ ഭിന്നശേഷി വിഭാഗക്കാര്‍ക്കും മുന്‍ഗണന കിട്ടുന്ന തരത്തില്‍ രജിസ്ട്രേഷന്‍ സംവിധാനം ക്രമീകരിക്കണമെന്ന് ബ്ലഡ് പേഷ്യന്‍റ് പ്രൊട്ടക്ഷന്‍ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ കരീം കാരശ്ശേരി പ്രതികരിച്ചു.

Related Articles

Back to top button