IndiaLatest

പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും നന്ദിയറിയിച്ച്‌ രാജ്നാഥ് സിംഗ്

“Manju”

I Pray For Early Release Of Abdullahs, Mufti From Detention: Rajnath Singh

ശ്രീജ.എസ്

ഡല്‍ഹി : ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്രബജറ്റ് പ്രതിരോധവകുപ്പിന് ഉയര്‍ന്ന തുകയാണ് വകയിരുത്തിയത്. കഴിഞ്ഞ തവണത്തേക്കാള്‍ 19 ശതമാനം വര്‍ധനയാണ് ഈ ബജറ്റില്‍ പ്രതിരോധ മന്ത്രാലയത്തിന് ലഭിച്ചിരിക്കുന്നത്.

4.78 ലക്ഷം രൂപ പ്രതിരോധ മന്ത്രാലയത്തിനു വേണ്ടി ധനമന്ത്രി വകയിരുത്തിയിട്ടുണ്ട്. ഇതില്‍ 1.35 ലക്ഷം കോടി രൂപ മൂലധന ചിലവിനായിട്ടാണ് വകയിരുത്തിയിട്ടുള്ളത്.പ്രതിരോധമന്ത്രാലയത്തിന് റെക്കോര്‍ഡ് തുക വകയിരുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ധനമന്ത്രി നിര്‍മലാ സീതാരാമനും നന്ദി പറയുന്നതായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയില്‍ സാമ്പത്തിക പരിഷ്കരണം നടപ്പാക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനും മൂലധന രൂപീകരണത്തിനും കേന്ദ്ര ബജറ്റ് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

 

Related Articles

Back to top button