IndiaLatest

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഒക്ടോബര്‍ വരെ സമയം നല്‍കും

“Manju”

 

viral video shows farmer leader rakesh tikait appealing to supporters to be  armed with lathis | 'പതാകകളും വടികളും കയ്യില്‍ കരുതുക'; കര്‍ഷക  സംഘടനകള്‍ക്ക് വിനയായി കര്‍ഷക നേതാവിന്റെ ...

ശ്രീജ.എസ്

ദില്ലി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഈ വര്‍ഷം ഒക്ടോബര്‍ വരെ പരാമവധി സമയം നല്‍കുമെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്. ഒക്ടോബറിലും നടപടി ഉണ്ടായില്ലെങ്കില്‍ 40 ലക്ഷം ട്രാക്ടറുകള്‍ പങ്കെടുക്കുന്ന രാജ്യവ്യാപക ട്രാക്ടര്‍ റാലി നടത്തുമെന്നും ടിക്കായത്ത് പ്രഖ്യാപിച്ചു. വാര്‍ത്താ ഏജന്‍സിയോടാണ് ടിക്കായത്തിന്റെ പ്രതികരണം.

അതിനിടെ കര്‍ഷകസമരം പാകിസ്ഥാന്‍ ചൂഷണം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് മുന്നറിയിപ്പ് നല്‍കി. പാക്ക് ഭീഷണിയെ ദുര്‍ബലമായി കാണാന്‍ സാധിക്കില്ല. പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകുന്നതിന് മുമ്പ് തന്നെ പരിഹരിക്കണം. കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ വലിച്ചു നീട്ടരുതെന്നും ഓപ്പറേഷന്‍ ബ്ളൂസ്റ്റാറിലേക്ക് നയിച്ച സംഭവങ്ങള്‍ ഓര്‍ക്കണമെന്നും അമരീന്ദര്‍ സിംഗ് മുന്നറിയിപ്പ് നല്‍കി

Related Articles

Back to top button