InternationalLatest

പൂച്ചകള്‍ക്ക് കൊവിഡിന് എതിരെയുള്ള വാക്സിന്‍ വികസിപ്പിക്കുന്നു : റഷ്യ

“Manju”

ശ്രീജ.എസ്

മോസ്കോ : മൃഗങ്ങള്‍ക്കും രക്ഷകരാകാന്‍ ഒരുങ്ങുകയാണ് റഷ്യ. ലോകത്തെ ആദ്യ കൊവിഡ് 19 വാക്സിനായ ‘ സ്പുട്നിക് V ‘ വിജയകരമായി വികസിപ്പിച്ചെടുത്തതായി പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ ആണ് ലോകത്തെ അറിയിച്ചത്. ഇപ്പോഴിതാ മനുഷ്യരുടെ ഓമന മൃഗങ്ങളായ പൂച്ചകള്‍ക്ക് കൊവിഡ് 19ന് എതിരെയുള്ള വാക്സിന്‍ വികസിപ്പിച്ചെടുക്കാന്‍ ഒരുങ്ങുകയാണത്രെ റഷ്യ. അതെ, പൂച്ചകള്‍ക്ക് വേണ്ടിയുള്ള ആദ്യ കൊവിഡ് വാക്സിന്റെ പണിപ്പുരയിലാണ് റഷ്യന്‍ ഗവേഷകര്‍.

റഷ്യയിലെ വെറ്ററിനറി ഗവേഷക നിരീക്ഷണ സമിതിയായ ദ ഫെഡറല്‍ സര്‍വീസ് ഫോര്‍ വെറ്ററിനറി ആന്‍ഡ് ഫൈറ്റോസാനിറ്ററി സൂപ്പര്‍വിഷന്‍ (റോസെല്‍ഖോസ്നാഡ്സോര്‍ ) ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പൂച്ചകള്‍ക്കായി കൊവിഡ് 19നെതിരെയുള്ള പ്രതിരോധ കുത്തിവയ്പിന്റെ ട്രയല്‍ വരും മാസങ്ങളില്‍ ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

പൂച്ചകള്‍ക്കൊപ്പം തന്നെ നീര്‍നായ കുടുംബത്തില്‍പ്പെട്ട മിങ്കുകള്‍ക്കും കൊവിഡ് 19 വാക്സിന്‍ ലഭ്യമാക്കാനാണ് ശ്രമം. മോസ്കോയിലും ട്യൂമന്‍ നഗരത്തിലും വളര്‍ത്തുപൂച്ചകള്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡില്‍ നിന്നും രക്ഷനേടാന്‍ മൃഗങ്ങളെ സഹായിക്കുന്ന വാക്സിന്‍ നിര്‍മിക്കാനുള്ള ഗവേഷണങ്ങളിലാണ് തങ്ങളെന്ന് നിരീക്ഷണ സമിതി തലവന്‍ സെര്‍ജി ഡാന്‍ക്‌വെര്‍ട്ട് വ്യക്തമാക്കി.

Related Articles

Back to top button