IndiaKeralaLatest

നടന്‍ കൃഷ്ണകുമാര്‍ ബിജെപി അം​ഗത്വം സ്വീകരിച്ചു

“Manju”

Image result for നടന്‍ കൃഷ്ണകുമാര്‍ ബിജെപി അം​ഗത്വം സ്വീകരിച്ചു
തി​രു​വ​ന​ന്ത​പു​രം: ന​ട​ന്‍ കൃ​ഷ്ണ​കു​മാ​ര്‍ ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ചു. പാ​ര്‍​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി ന​ദ്ദ​യി​ല്‍‌ നി​ന്നാ​ണ് കൃ​ഷ്ണ​കു​മാ​ര്‍ അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് കൃഷ്ണകുമാര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
അം​ഗ​ത്വം ന​ദ്ദ​യി​ല്‍ നി​ന്ന് സ്വീ​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് കൃ​ഷ്ണ​കു​മാ​ര്‍ പ​റ​ഞ്ഞു. അധികാര സ്ഥാനത്തു നിന്ന് മാറി നില്‍ക്കില്ല. ജന സേവനത്തിന് പദവികള്‍ സഹായകമാണ്, നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം കിട്ടിയാല്‍ സ്വീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് നഡ്ഡ കേരളത്തിലെത്തിയത്. വ്യാഴാഴ്ച തൃശ്ശൂരില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും പങ്കെടുക്കും.

Related Articles

Back to top button