InternationalLatest

ഇറ്റലിയില്‍ 13 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ടിക്ടോക് നിരോധനം

“Manju”

സിന്ധുമോൾ. ആർ

റോം: ലോക് ഡൗണില്‍ ഇറ്റലിയില്‍ ഏറ്റവുമധികം പ്രശസ്തമായ ആപായ ടിക് ടോക് നിരോധിക്കാനൊരുങ്ങി ഇറ്റലിയിലെ അധികൃതര്‍. ടിക് ടോകിലെ ഒരു ചലഞ്ച് ഏറ്റെടുത്ത് ചെയ്ത് 10 വയസ്സുള്ള പെണ്‍കുട്ടി മരണപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് 13 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇറ്റലി ടിക് ടോക് ചെയ്യുന്നത് നിരോധിക്കുന്നത്. ആപാണ് കുട്ടിയുടെ മരണത്തിനു കാരണമെന്ന കോടതി നിരീക്ഷണത്തെ തുടര്‍ന്നാണ് തീരുമാനം.

13 വയസ്സെങ്കിലും പ്രായമുണ്ടെന്ന് തെളിയിക്കുന്നവര്‍ക്കേ ഇനി മുതല്‍ ആപ്പ് ഉപയോഗിക്കാന്‍ കഴിയൂ. 13 വയസ്സില്‍ താഴെയുള്ള ആളുകള്‍ക്ക് റിപോര്‍ട് ചെയ്യാന്‍ ഒരു പ്രത്യേക ബടണ്‍ ആപില്‍ ഉണ്ടാവും. ഫെബ്രുവരി 9 മുതല്‍ 13 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ആപ് നിരോധിക്കുമെന്ന് ടിക് ടോക് അറിയിച്ചു.

Related Articles

Back to top button