KeralaLatest

കന്മദത്തിലെ മഞ്ഞക്കിളിയുടെ മൂളിപ്പാട്ടിലൂടെ മലയാളികളുടെ മനംകവര്‍ന്ന മുത്തശ്ശി ‍ അന്തരിച്ചു

“Manju”

ശ്രീജ.എസ്

കന്മദം സിനിമയിലെ മുത്തശ്ശിയായി വേഷമിട്ട ശാരദ നായര്‍ അന്തരിച്ചു. മഞ്ജു വാര്യരുടെ മുത്തശ്ശിയായി, മോഹന്‍ലാലിനൊപ്പം മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ എന്ന ഗാനരംഗത്തില്‍ മലയാളികള്‍ക്ക് മറക്കാനാവാത്ത വേഷം ചെയ്താണ് ശാരദ നായര്‍ തന്റെ കഥാപാത്രത്തെ അനശ്വരമാക്കിയത്. 92 വയസായിരുന്നു.

മഞ്ഞക്കിളിയുടെ മൂളിപ്പാട്ടിലൂടെ മലയാളികളുടെ മനംകവര്‍ന്ന മുത്തശ്ശി ശാരദ നായര്‍ അന്തരിച്ചു. കന്മദം കൂടാതെ പട്ടാഭിഷേകം സിനിമയിലും അഭിനയിച്ചിട്ടുണ്ട്. കന്മദത്തിലെ കഥാപാത്രത്തിനായി ശാരദ നായര്‍ക്ക് ശബ്ദം നല്‍കിയത് അന്തരിച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലിയാണ്. തീര്‍ത്തും വ്യത്യസ്ത ശൈലിയിലാണ് ആ ശബ്ദം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. 1998ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് എ.കെ. ലോഹിതദാസാണ്.

Related Articles

Back to top button