KeralaLatest

സഞ്ജയ് ​ഗാന്ധിയായി മലയാളി താരം; പോസ്റ്റര്‍ പങ്കുവെച്ച്‌ കങ്കണാ റണാവത്ത്

“Manju”

ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി കങ്കണാ റണാവത്ത് വേഷമിടുന്ന ചിത്രമാണ് എമര്‍ജന്‍സി.

അടിയന്തരാവസ്ഥ കാലം പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത് കങ്കണ തന്നെയാണ്. സിനിമ പ്രഖ്യപിച്ച്‌ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തിറങ്ങിയതോടെ പ്രകടനം കൊണ്ട് കങ്കണ ഞെട്ടിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. പിന്നാലെ സിനിയിലെ മറ്റ് കഥാപാത്രങ്ങളുടെ പോസ്റ്ററുകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഏറ്റവും അവസാനമായി പുറത്തു വന്നിരിക്കുന്നത് സഞ്ജയ് ഗാന്ധിയുടെ പോസ്റ്ററാണ്. സിനിമയില്‍ സഞ്ജയ് ​ഗാന്ധിയായി എത്തുന്നത് ഒരു മലയാളി താരമാണ്. ആനന്ദം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിശാഖ് നായരാണ് സഞ്ജയ് ഗാന്ധിയുടെ വേഷം അനശ്വരമാക്കാന്‍ ഒരുങ്ങുന്നത്. ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റര്‍ ശ്രദ്ധ നേടി കഴിഞ്ഞു.

ചിത്രത്തില്‍ അടല്‍ ബിഹാരി വാജ്‌പേയിയായി എത്തുന്ന ശ്രേയസ് തല്‍പാണ്ഡെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. വിപ്ലവ നേതാവ് ജെ പി നാരായണന്റെ വേഷത്തില്‍ അനുപംഖേറും സാംസ്കാരിക പ്രവര്‍ത്തകയും ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനുമായ പുപുല്‍ ജയകറായി മഹിമ ചൗധരിയും വേഷമിടുന്നു. മണികര്‍ണിക ഫിലിംസിന്റെ ബാനറില്‍ കങ്കണയും രേണു പിറ്റിയും ചേര്‍ന്നാണ് എമര്‍ജന്‍സി നിര്‍മ്മിക്കുന്നത്. കങ്കണയുടെ രണ്ടാമത് സംവിധാന സംരംഭമാണിത്. കങ്കണ തന്നെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച്‌ 2019-ല്‍ പുറത്തെത്തിയ മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സിആയിരുന്നു നടി സംവിധാനം ചെയ്ത ആദ്യം ചിത്രം.

അസോസിയേറ്റ് പ്രൊഡ്യൂസര്‍അക്ഷത് റണൗത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍സമീര്‍ ഖുറാന, ഛായാ​ഗ്രഹണംടെറ്റ്സുവോ ന​ഗാത്ത, എഡിറ്റിം​ഗ്രാമേശ്വര്‍ എസ് ഭ​ഗത്ത്, പ്രൊഡക്ഷന്‍ ഡിസൈനര്‍രാകേഷ് യാദവ്, വസ്ത്രാലങ്കാരംശീതള്‍ ശര്‍മ്മ, പ്രോസ്തെറ്റിക് ഡിസൈനര്‍ഡേവിഡ് മലിനോവിസ്കി, സം​ഗീതംജി വി പ്രകാശ് കുമാര്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ആരാധകരും സിനിമാ പ്രേമികളും ഏറെ കാത്തിരിക്കുന്ന ചിത്രം 2023-ല്‍ തിയറ്ററുകളില്‍ എത്തും.

Related Articles

Back to top button