IndiaLatest

ഏറ്റവും ഉയരം കുറഞ്ഞ ഡോക്ടര്‍ ആയി ഗണേഷ് ബരയ്യ

“Manju”

ഗുജറാത്ത്: നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ എംബിബിഎസ് നേടിയ യുവാവിന്റെ വിജയ കഥയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഡോ.ഗണേഷ് ബരയ്യ എന്ന യുവാവാണ് തന്റെ ലക്ഷ്യം നേടിയെടുത്തത്. ഉയരം ഒന്നിനും തടസ്സമല്ലെന്ന് തന്റെ ജീവിതത്തിലൂടെ തെളിയിക്കുകയായണ് ഗണേഷ് ബരയ്യ. മൂന്നടി ഉയരമുള്ള ഗണേഷ് ബരയ്യ നിലവില്‍ രാജ്യത്തെ ഏറ്റവും ഉയരം കുറഞ്ഞ മെഡിക്കല്‍ ബിരുദധാരിയാണ്.

നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ഗണേഷ് തന്റെ എംബിബിഎസ് ബിരുദം നേടിയെടുത്തത്. ഇപ്പോള്‍ അദ്ദേഹം ഗുജറാത്തിലെ ഭാവ്‌നഗർ സർക്കാർ ആശുപത്രിയില്‍ ഡോക്ടറായി സേവനം അനുഷ്ടിക്കുന്നു. നിരവധി പ്രതിബന്ധങ്ങള്‍ കടന്ന് നേടിയ വിജയത്തിന് ഇരട്ടിമധുരമാണ് ഉള്ളതെന്ന് ഗണേഷ് പറയുന്നു.2018ലാണ് എംബിബിഎസ് പ്രവേശന പരീക്ഷ ഗണേഷ് പാസായത്. എന്നാല്‍ ഉയരം കുറവായതിനാല്‍ എംബിബിഎസ് ബിരുദത്തിന് പ്രവേശനം നല്‍കാൻ കഴിയില്ലെന്ന നിലപാടാണ് ഇന്ത്യൻ മെഡിക്കല്‍ കൗണ്‍സില്‍ സ്വീകരിച്ചത്. ഇതൊടെ അദ്ദേഹം ജില്ലാ കളക്ടർ, സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എന്നിവരെ സമീപിച്ചു. ഒപ്പം അനുകൂല ഉത്തരവിനായി ഗുജറാത്ത് ഹൈക്കോടതിയെയും സമീപിച്ചു.

എന്നാല്‍ തന്റെ പ്രതീക്ഷയ്ക്ക് കോട്ടം തട്ടുന്ന വിധിയായിരുന്നു ഹൈക്കോടതിയില്‍ നിന്ന് ലഭിച്ചത്. പക്ഷേ തളരാൻ ഗണേഷ് ഒരുക്കമല്ലായിരുന്നു. ഹൈക്കോടതി വിധിയെ അദ്ദേഹം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തു. തുടർന്ന് സുപ്രീം കോടതി അനുകൂലമായി വിധി പുറപ്പെടുവിച്ചു. 2018-ല്‍ പ്രവേശന നടപടികള്‍ അവസാനിച്ചതിനാല്‍, 2019ല്‍ എംബിബിഎസ് വിദ്യാർത്ഥിയായി ചേർന്നു. പഠനം പൂർത്തിയാക്കി ഇപ്പോള്‍ ഭാവ്നഗറിലെ സർക്കാർ ആശുപത്രിയില്‍ ജോലി ചെയ്യുകയാണ് ഗണേഷ്.

“എന്റെ ഉയരം മൂന്നടിയാണെന്നും അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാൻ കഴിയില്ലെന്നും പറഞ്ഞ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കമ്മിറ്റി പ്രവേശനം തടഞ്ഞിരുന്നു. ഭാവ്‌നഗർ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് കോടതിയെ സമീപിച്ചത്. ഒടുവില്‍ സുപ്രീം കോടതി തന്റെ കൂടെ നിന്നു. ഗണേഷ് MBBS അഡ്മിഷന് അർഹനാണെന്ന് കോടതി വിധിച്ചു, ഒരിക്കലും മറക്കാനാകാത്ത ദിവസമായിരുന്നു അത്. ഇന്ന് സർക്കാർ ആശുപത്രിയില്‍ സാധാരണക്കാരെ സേവിക്കാൻ അവസരം ലഭിച്ചു”, സന്തോഷത്തോടെ ഗണേഷ് കൂട്ടിച്ചേർത്തു.

Related Articles

Back to top button