KeralaLatest

വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും

“Manju”

വനിത ശിശു വികസന വകുപ്പിന്റെ കീഴില്‍ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മാതൃക വിമന്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോമിലേക്ക് ഹൗസ് മദര്‍, മള്‍ട്ടി ടാസ്‌ക് വര്‍ക്കര്‍ തസ്തികകളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

നിര്‍ദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാര്‍ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം 17ന് രാവിലെ 11ന് തൃശ്ശൂര്‍ രാമവര്‍മ്മപുരം വിമന്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോമില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാകണം.

Related Articles

Back to top button