Thiruvananthapuram

നാലു പുതിയ സ്‌കൂള്‍ ബസുകള്‍ കൂടി അനുവദിച്ചു

“Manju”

തിരുവനന്തപുരം: വര്‍ക്കല നിയോജക മണ്ഡലത്തിലെ നാലു സ്‌കൂളുകള്‍ക്ക് പുതുതായി അനുവദിച്ച സ്‌കൂള്‍ ബസുകളുടെ ഫ്‌ളാഗ് ഓഫ് വി.ജോയ് എം.എല്‍.എ നിര്‍വഹിച്ചു. എം ‘എൽ.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ചാണ് പള്ളിക്കൽ മൂതല ഗവ. എല്‍.പി.എസ്, ഞാറയില്‍ക്കോണം കുടവൂര്‍ മുസ്ലിം എല്‍.പി.എസ്, പകല്‍ക്കുറി ഗവ. എല്‍.പി.എസ്, അയിരൂര്‍ ഗവ. യു.പി.എസ് എന്നീ സ്‌കുളുകള്‍ക്ക് പുതിയ ബസുകള്‍ വാങ്ങി നല്‍കിയത്. മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 25 ബസുകളാണ് എം.എല്‍.എ ഫണ്ടില്‍ നിന്നും വിവിധ സ്‌കൂളുകള്‍ക്കായി വാങ്ങി നല്‍കിയത്.

വര്‍ക്കല മൈതാനത്തില്‍ നടന്ന ചടങ്ങില്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.എം. ലാജി, വൈസ് ചെയര്‍പേഴ്‌സണ്‍ കുമാരി സുദര്‍ശിനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശന്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button