IndiaLatest

സുപ്രീം കോടതി ജഡ്ജിമാരുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച‌

“Manju”

ന്യൂഡല്‍ഹി : ഒന്‍പത് പേര്‍ സുപ്രീം കോടതി ജഡ്ജിമാരായി ചൊവ്വാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10.30 ന് സുപ്രീം കോടതി ഓഡിറ്റോറിയത്തില്‍ ആണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ചീഫ് ജസ്റ്റിസ് എന്‍. വി രമണ നിയുക്ത ജഡ്ജിമാര്‍ക്ക് സത്യാവാചകം ചൊല്ലിക്കൊടുക്കും.പൊതുവെ സുപ്രീം കോടതി ജഡ്ജിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത് ചീഫ് ജസ്റ്റിസ് കോടതിയില്‍ ആണ്. എന്നാല്‍ കോവിഡ് പ്രോട്ടോകോള്‍ നിര്‍ബന്ധമുള്ളതിനാല്‍ ഇത്തവണ സത്യപ്രതിജ്ഞ ചടങ്ങ് ഓഡിറ്റോറിയാത്തിലേക്ക് മാറ്റാനാണ് ചീഫ് ജസ്റ്റിസ് തീരുമാനിച്ചത് . 900 പേര്‍ക്ക് ഓഡിറ്റോറിയത്തില്‍ ഇരിക്കാനുള്ള സൗകര്യമുണ്ട്.

ജസ്റ്റിസ് എ.എസ്. ഓക, ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് ഹിമ കോഹ്‌ലി, ജസ്റ്റിസ് ജെ.കെ. മഹേശ്വരി, ജസ്റ്റിസ് ബി വി നഗാരത്‌ന, ജസ്റ്റിസ് സി ടി രവികുമാര്‍, ജസ്റ്റിസ് എം എം സുന്ദരേഷ്, ജസ്റ്റിസ് ബേല എം. ത്രിവേദി, സീനിയര്‍ അഭിഭാഷകന്‍ പി എസ് നരസിംഹ എന്നിവരാണ് സുപ്രീം കോടതി ജഡ്ജിമാരായി സത്യപ്രതിഞ ചെയ്യുന്നത്. ഇതില്‍ ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് ബി വി നാഗരത്‌ന, അഭിഭാഷകന്‍ പി. എസ് നരസിംഹ എന്നിവര്‍ ഭാവിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മാരായേക്കും.

അതെ സമയം സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഇതിന് മുമ്പ് ഒരു തവണ മാത്രമാണ് ജഡ്ജിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് ചീഫ് ജസ്റ്റിസ് കോടതിക്ക് പുറത്ത് നടന്നിട്ടുള്ളത്. സുപ്രീം കോടതി സുവര്‍ണ്ണ ജുബിലീ ആഘോഷിച്ച 2000 ല്‍ മൂന്ന് ജഡ്ജിമാരുടെ സത്യപ്രതിജ്ഞ നടന്നത് സുപ്രീം കോടതിക്ക് മുന്നിലെ പുല്‍ത്തകിടിയില്‍ സജ്ജമാക്കിയ പന്തലില്‍ ആയിരുന്നു. ജസ്റ്റിസുമാരായ വൈ. കെ സബര്‍വാള്‍, രുമ പാല്‍, ദൊരൈസ്വാമി രാജു എന്നിവരാണ് 2008 ജനുവരി 28 ന് പന്തല്‍ കെട്ടിയ ചടങ്ങില്‍ സുപ്രീം കോടതി ജഡ്ജിമാരായി സത്യാ വാചകം ചൊല്ലി അധികാരമേറ്റത്. സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ആദ്യമായി ജഡ്ജിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് ദൂരദര്‍ശന്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.

Related Articles

Back to top button