KeralaLatest

സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്കിന്റെ കാലം കഴിഞ്ഞു

“Manju”

Image result for സംസ്ഥാന കൃഷിവകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍

ശ്രീജ.എസ്

തൃശൂര്‍: കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്കിന്റെ കാലം കഴിഞ്ഞുവെന്ന് സംസ്ഥാന കൃഷിവകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍. കിഫ്ബിയുടെ മൂന്ന് കോടി രൂപ ചിലവഴിച്ച്‌ നിര്‍മ്മിച്ച വില്ലടം ഗവ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഹൈടെക് കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം. കെട്ടിടത്തിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.

സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ഗണ്യമായി കുറയുന്ന കാലം കഴിഞ്ഞു. പകരം വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് കൂടുതലായി വന്നു ചേരുന്നതാണ് കാണാന്‍ കഴിയുന്നത്. നാടിന്റെ സര്‍വ്വതലസ്പര്‍ശിയായ മാറ്റമാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കാണാന്‍ കഴിഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തൃശൂര്‍ കോര്‍പ്പറേഷനില്‍ ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ ഹയര്‍ സെക്കന്ററി സ്കൂള്‍.

നൂറ്റാണ്ടുകള്‍ പിന്നിട്ട വില്ലടം ഗവ ഹയര്‍ സെക്കന്ററി സ്കൂള്‍ പുതിയൊരു രൂപവും ഭാവവും ആര്‍ജ്ജിച്ചാണ് മികവിന്റെ കേന്ദ്രമായി മാറിയിരിക്കുന്നത്. കിഫ്ബി ധനസഹായത്തോടെ കൈറ്റിന്റെ നേതൃത്യത്തില്‍ ഹൈടെക് നിലവാരത്തോടെയുള്ള 17 ക്ലാസ്സ് മുറികള്‍, മീറ്റിങ്ങ് ഹാള്‍, ലാബുകള്‍, ഓഫീസ് റൂം എന്നിവയടങ്ങിയതാണ് കെട്ടിട സമുച്ചയം.

 

Related Articles

Back to top button