KeralaLatest

മരത്തില്‍ നിന്നും താഴെ ഇറങ്ങിയതോടെ കോഴിയുടെ ആയുസ് കുറഞ്ഞു; പഠനം

“Manju”

ഓക്സ്‌ഫോര്‍ഡ് : കോഴികളുടെ ആയുസ് വീട്ടില്‍ വിരുന്നുകാര്‍ വരുന്നതിനെ ആശ്രയിച്ചിരിക്കും എന്ന പഴമൊഴികള്‍ കേട്ടിട്ടില്ലേ, എന്നാല്‍ ശരിക്കും കോഴികള്‍ ഇങ്ങനെ ആയിരുന്നില്ലെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഓക്സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റി, എക്‌സെറ്റര്‍ യൂണിവേഴ്സിറ്റി, കാര്‍ഡിഫ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ 23 വര്‍ഷം വരെ ആയുസ് ഉണ്ടായിരുന്ന, കാടുകളിലെ മരങ്ങളില്‍ താമസിച്ചിരുന്ന ഒരു പക്ഷിയായിരുന്നു കോഴി. ബിസി 1500 വരെ കോഴിയും മനുഷ്യനും തമ്മില്‍ യാതൊരു ബന്ധവും ഉണ്ടായിരുന്നുമില്ല.
എന്നാല്‍ കോഴികളില്‍ രൂപപ്പെട്ട ചില സ്വഭാവ വ്യതിയാനങ്ങളാണ് മരത്തില്‍ നിന്നും താഴേക്ക് ഇറങ്ങാന്‍ ഇവയെ പ്രേരിപ്പിച്ചത് . അരിയാഹാരം ഇഷ്ടമുള്ള കോഴികള്‍ നെല്‍ച്ചെടികള്‍ വ്യാപകമായതോടെ ആഹാരത്തിനായിട്ടാണ് മരത്തില്‍ നിന്നും ഇറങ്ങിയത്. നിരന്തരം നെല്ല് ആഹാരം ആക്കിയതോടെയാണ് മരത്തില്‍ സ്ഥിരമായി ഇരിക്കുന്ന സ്വഭാവം കോഴികള്‍ മതിയാക്കിയത്. ‘ആന്റിക്വിറ്റി’ ജേണലിലാണ് ഈ പഠന ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കാര്‍ബണ്‍ ഡേറ്റിംഗിന്റെ സഹായത്തോടെ ഗവേഷകര്‍ നടത്തിയ പരിശോധനയില്‍ യുറേഷ്യയിലും വടക്ക്പടിഞ്ഞാറന്‍ ആഫ്രിക്കയിലും കണ്ടെത്തിയ ആദ്യകാല കോഴികള്‍ക്ക് ഏകദേശം 23 വയസുണ്ടെന്ന് കണ്ടെത്തി. കാട്ടുപക്ഷികളായ കോഴികളെ മനുഷ്യന്‍ വളര്‍ത്തുപക്ഷിയാക്കി മാറ്റുകയായിരുന്നു. നെല്‍കൃഷിയുടെ വ്യാപനത്തോടെ കോഴിവളര്‍ത്തലും വ്യാപകമായി.

Related Articles

Back to top button