KeralaLatest

ശാന്തിഗിരിയില്‍ നവ‌ഒലി ജ്യോതിര്‍ദിനം; ആഘോഷപരിപാടികള്‍ക്ക് നാളെ (മെയ് 5 വെളളിയാഴ്ച ) തുടക്കം

ബംഗാള്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും.

“Manju”

പോത്തൻകോട്: ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീകരുണാകരഗുരു ആദിസങ്കല്പത്തില്‍ ലയിച്ചതിന്റെ ഇരുപത്തിനാല് വര്‍ഷം തികയുകയാണ് മെയ് 6ശനിയാഴ്ച. നവഒലി ജ്യോതിർദിനമായാണ് ശാന്തിഗിരി പരമ്പര ഈ സുദിനത്തെ ആഘോഷിക്കുന്നത്. ഇത്തവണത്തെ നവ‌ഒലി ആഘോഷപരിപാടികൾക്ക് നാളെ (മെയ് 5 വെളളിയാഴ്ച) തുടക്കമാകും. രാവിലെ 8 ന് ആഘോഷപരിപാടികളുടെ ഉദ്ഘാടനം ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി.ആനന്ദബോസ് നിര്‍വഹിക്കും. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍, ക്ഷേമകാര്യ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്‍.സഹീറത്ത് ബീവി, സിന്ദൂരം ചാരിറ്റീസ് ചെയര്‍മാന്‍ സബീര്‍ തിരുമല എന്നിവര്‍ പങ്കെടുക്കും.

നവ‌ഒലി ജ്യോതിര്‍ദിനമായ മെയ് 6 ന് രാവിലെ അഞ്ച് മണി മുതല്‍ പര്‍ണ്ണശാലയിലും പ്രാര്‍ത്ഥനാലയത്തിലും പ്രത്യേക പുഷ്പാഞ്ജലി, 6 ന് പ്രത്യേക ആരാധന, ധ്വജം ഉയര്‍ത്തല്‍, പുഷ്പസമര്‍പ്പണം എന്നിവ നടക്കും. 10 ന് ആശ്രമത്തിന്റെ വിവിധ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം നടക്കും. തുടര്‍ന്ന് ഗുരുദര്‍ശനം , വിവിധ സമര്‍പ്പണങ്ങള്‍, അന്നദാനം എന്നിവയുണ്ടാകും.

ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന ജ്യോതിര്‍ദിനം സമ്മേളനം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ ഉദ്ഘാടനം ചെയ്യും. മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ വിശിഷ്ടാതിഥിയാകും. സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍നായര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൌലവി, മലങ്കര സഭ തിരുവനന്തപുരം അതിരൂപത സഹായമെത്രാന്‍ ഡോ.മാത്യൂസ് മാര്‍ പോളി കാര്‍പ്പസ്, ശിവഗിരി മഠം ഗുരുധര്‍മ്മപ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി എന്നിവര്‍ മഹനീയ സാന്നിദ്ധ്യമാകും. കേരളത്തിന്റെ മുന്‍ചീഫ് സെക്രട്ടറി ആര്‍.രാമചന്ദ്രന്‍ നായരെ ചടങ്ങില്‍ ആദരിക്കും.

സ്വാമി ജനനന്മ ജ്ഞാന തപസ്വി, ഭാരതീയ ജനതാപാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ.ആര്‍. പത്മകുമാര്‍, മുസ്ലിം ലീഗ് കൊല്ലം ജില്ലാ പ്രസിഡന്റ് നൌഷാദ് യൂനിസ്, സാംസ്കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍.കെ, മുന്‍ ഡി.ജി.പി കെ.പി.സോമരാജന്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന്‍, സിസ്റ്റര്‍ ഷൈനി (ബ്രഹ്മകുമാരീസ്), തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ. എം.മുനീര്‍, ബിജെപി ജില്ലാ ട്രഷറര്‍എം.ബാലമുരളി, തിരുവനന്തപുരം എയര്‍പോര്‍ട്ട് സി.ഇ.ഒ ദര്‍ശന്‍ സിംഗ്, സരസ്വതി വിദ്യാലയം ചെയര്‍മാന്‍ ജി.രാജ്‌മോഹന്‍, സ്വസ്തി ഫൌണ്ടേഷന്‍ ചെയര്‍മാന്‍ എബി ജോര്‍ജ്, മുന്‍ മേയര്‍ അഡ്വ.കെ.ചന്ദ്രിക, ചട്ടമ്പിസ്വാമി സാംസ്കാരിക സമിതി ചെയര്‍മാന്‍ മുക്കം പാലമൂട് രാധാകൃഷ്ണന്‍, വയലാര്‍ സാംസ്കാരികവേദി സെക്രട്ടറി മണക്കാട് രാമചന്ദ്രന്‍, സി.പി.എം വെഞ്ഞാറമൂട് ഏരിയ സെക്രട്ടറി ഇ.എ.സലീം, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനില്‍കുമാര്‍. എം, ഗ്രാമപഞ്ചായത്തംഗം കോലിയക്കോട് മഹീന്ദ്രന്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ഷോഫി.കെ, കോണ്‍ഗ്രസ് കോലിയക്കോട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കിരണ്‍ദാസ്, പൂലന്തറ.റ്റി, മണികണ്ഠന്‍ നായര്‍, സുകേശന്‍.കെ, ഡോ.സ്വപ്ന ശ്രീനിവാസന്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

വൈകിട്ട് 6 ന് ആശ്രമസമുച്ചയത്തെ വലം വെച്ച് ദീപപ്രദക്ഷിണം ഉണ്ടായിരിക്കും. രാത്രി 9 മണി മുതല്‍ വിശ്വസംസ്കൃതികലാരംഗം അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ നടക്കും. മെയ് 7 ന് നടക്കുന്ന ദിവ്യപൂജ സമര്‍പ്പണത്തോടെ ആഘോഷപരിപാടികള്‍ക്ക് സമാപനമാകും.

Related Articles

Back to top button