InternationalLatest

ഇന്ത്യയുടെ രണ്ട് ഉദ്യോഗസ്ഥരെ പാക്കിസ്ഥാനില്‍ കാണാതായി; ദുരൂഹത

“Manju”

സിന്ധുമോള്‍ ആര്‍

 

ഇന്ത്യയുടെ രണ്ട് ഉദ്യോഗസ്ഥരെ പാക്കിസ്ഥാനില്‍ കാണാതായി. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെയാണ് ഇന്ന് രാവിലെ മുതല്‍ കാണാതായത്. ചാരപ്രവര്‍ത്തനത്തിന് രണ്ട് പാക് നയതന്ത്രജ്ഞരെ ഇന്ത്യ കഴിഞ്ഞയാഴ്ച അതിര്‍ത്തി കടത്തിയിരുന്നു. ഇതിന് പിന്നാലെയുണ്ടായ രണ്ട് ഉദ്യോഗസ്ഥരുടെ തിരോധാനം ദുരൂഹതയേറ്റുന്നുണ്ട്. പാക് ചാരസംഘടനായായ ഐ.എസ്.ഐയുടെ ഏജന്‍റ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ നയതന്ത്രജ്ഞനെയും ഭീഷണിപ്പെടുത്തിയിരുന്നു.

എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാൻ ഇന്ത്യ പാക്കിസ്ഥാനാട് ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള പെരുമാറ്റച്ചട്ടം പാക്കിസ്ഥാൻ പാലിക്കുന്നില്ലെന്നു മുൻ നയതന്ത്ര ഉദ്യോഗസ്ഥൻ ശരത് സബർവാൾ ആരോപിച്ചു. നയതന്ത്ര വിദഗ്ധൻ എ.കെ സിങ്ങും പാക്കിസ്ഥാനെതിരെ വിമർശനവുമായി രംഗത്തെത്തി. ഇത്തരം സംഭവങ്ങൾ ആദ്യമല്ലെന്നു പറഞ്ഞ എ.കെ. സിങ് പാക്കിസ്ഥാൻ മര്യാദയില്ലാത്ത രാജ്യമാണെന്നും തുറന്നടിച്ചു.

Related Articles

Back to top button