IndiaLatest

നീ​റ്റ് പ​രീ​ക്ഷ നീ​ട്ട​ണ​മെ​ന്ന് രാ​ഹു​ല്‍

“Manju”

ന്യൂ​ഡ​ല്‍​ഹി: അ​ഖി​ലേ​ന്ത്യാ മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​ന​ത്തി​നു​ള്ള നീ​റ്റ് പ​രീ​ക്ഷ നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ദു​രി​ത​ത്തി​ന് നേ​രെ സര്‍ക്കാര്‍‌ ക​ണ്ണ​ട​യ്ക്ക​രു​തെന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് ചൂണ്ടിക്കാട്ടി .” നീ​റ്റ് പ​രീ​ക്ഷ മാ​റ്റി​വ​യ്ക്കു​ക​യാ​ണ് വേ​ണ്ട​ത്. അ​വ​ര്‍​ക്ക് ന്യാ​യ​മാ​യ അ​വ​സ​രം ല​ഭി​ക്ക​ട്ടെ​ .” രാ​ഹു​ല്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

നീ​റ്റ് പ​രീ​ക്ഷ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ന​ല്‍​കി​യ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ത​ള്ളി​യി​രു​ന്നു. 12ന് ​ത​ന്നെ പ​രീ​ക്ഷ ന​ട​ക്കും. പ​രീ​ക്ഷ നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​ബി​എ​സ്‌ഇ പ്രൈ​വ​റ്റ്, ക​റ​സ്പോ​ണ്ട​ന്‍​സ്, കമ്പാര്‍​ട്ട്മെ​ന്റ് എ​ക്സാ​മു​ക​ള്‍ എ​ഴു​തു​ന്ന​വ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് സു​പ്രീം കോ​ട​തി ത​ള്ളി​യ​ത്.

നീറ്റ് പ​രീ​ക്ഷ നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന ഹ​ര്‍​ജി കോ​ട​തി ത​ള്ളി​യ​തി​നു പി​ന്നാ​ലെ എ​ന്‍​ടി​എ നീ​റ്റ് അ​ഡ്മി​റ്റ് കാ​ര്‍​ഡ് പ്ര​സിദ്ധീ​ക​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യോ​ടെ​യാ​ണ് വെ​ബ്സൈ​റ്റി​ല്‍ അ​ഡ്മി​റ്റ് കാ​ര്‍​ഡ് ല​ഭ്യമായി തുടങ്ങിയത് .

Related Articles

Back to top button