IndiaLatest

രാജീവ് ശര്‍മ്മ ചൈനയ്ക്ക് ചോര്‍ത്തി നല്‍കിയത് സുപ്രധാന വിവരങ്ങള്‍

“Manju”

ശ്രീജ.എസ്

ചൈനീസ് ഇന്റലിജന്‍സിന് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയതിനാണ് മാദ്ധ്യമ പ്രവര്‍ത്തകനായ രാജീവ് ശര്‍മ്മയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് പേര്‍ കൂടി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

ചൈനീസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളാണ് രാജീവ് ശര്‍മ്മ ചോര്‍ത്തി നല്‍കിയത്. കഴിഞ്ഞ 18 മാസങ്ങളായി രാജീവ് ശര്‍മ്മ ചൈനീസ് ഇന്റലിജന്‍സ് ഏജന്‍സികളുമായി ബന്ധപ്പെട്ടിരുന്നു. രഹസ്യ വിവരങ്ങള്‍ കൈമാറ്റം ചെയ്തതിലൂടെ 40 ലക്ഷം രൂപയാണ് ഇയാള്‍ കൈപ്പറ്റിയിരിക്കുന്നത്. ഓരോ നിര്‍ണായക വിവരങ്ങളും ചോര്‍ത്തി നല്‍കുന്നതിന് 1,000 ഡോളറാണ് രാജീവ് ശര്‍മ്മ പ്രതിഫലമായി വാങ്ങിയിരുന്നതെന്നും വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button