Latest

രാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

“Manju”

ന്യൂഡൽഹി : രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. രാഷ്‌ട്രപതി ഭവനിലാണ് ഇരുവരും കൂടിക്കാഴ്ച നവടത്തിയത്. ഇതിന്റെ ചിത്രവും സിംഗ് ട്വിറ്ററിലൂടെ പങ്കുവെച്ചു.

‘ഇന്ത്യൻ രാഷ്‌ട്രപതി ശ്രീമതി ദ്രൗപദി മുർമുജിയെ ഇന്ന് രാഷ്‌ട്രപതി ഭവനിൽ വച്ച് സന്ദർശിച്ചു’, ഫോട്ടോ പങ്കുവെച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു. കേന്ദ്രമന്ത്രി മുർമുവിനെ പൂക്കൾ നൽകി അഭിവാദ്യം ചെയ്യുന്ന ചിത്രമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. അധികാരമേറ്റതിന് ശേഷം ഇതാദ്യമായാണ് സിംഗ് രാഷ്‌ട്രപതിയെ നേരിൽ കാണുന്നത്.

മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, സ്മൃതി ഇറാനി, ഡോ.മഹേന്ദ്ര മുൻജ്പാറ, ജോൺ ബർല തുടങ്ങിയവർ രാഷ്‌ട്രപതിയെ സന്ദർശിച്ചിരുന്നു.

ജൂലൈ 25 നാണ് ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്‌ട്രപതിയായി മുർമു സത്യപ്രതിജ്ഞ ചെയ്തത്. ഇന്ത്യയിലെ വനവാസി വിഭാഗത്തിൽപ്പെട്ട ആദ്യ രാഷ്‌ട്രപതി ഇന്ത്യയിലെ ആദ്യ വനവാസി രാഷ്‌ട്രപതിയാണ് മുർമു . പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് എൻ വി രമണയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയെ പരാജയപ്പെടുത്തിയാണ് മുർമു ഈ നേട്ടം കൈവരിച്ചത്.

Related Articles

Back to top button