IndiaLatest

800 ലധികം മരുന്നുകളുടെ വില വര്‍ധിക്കുന്നു

“Manju”

മുംബൈ: പാരസെറ്റമോള്‍, അസിത്രോമൈസിന്‍ തുടങ്ങിയ അവശ്യമരുന്നുകളുടെ വില വർധിക്കുന്നു. ഏപ്രില്‍ 1 മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമാക്കി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ) വ്യക്തമാക്കി. വേദനസംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, വേദനസംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള മരുന്നുകള്‍ തുടങ്ങി അവശ്യമരുന്നുകളുടെയൊക്കെ വില വർധിക്കും. അമോക്‌സിസില്ലിന്‍, ആംഫോട്ടെറിസിന്‍ ബി, ബെന്‍സോയില്‍ പെറോക്‌സൈഡ്, സെഫാഡ്രോക്‌സിന്‍, സെറ്റിറൈസിന്‍, ഡെക്‌സമെതസോണ്‍, ഫ്‌ലൂക്കോണസോള്‍, ഫോളിക് ആസിഡ്, ഹെപ്പാരിന്‍, ഇബുപ്രോഫെന്‍ തുടങ്ങിയവയൊക്കെ വിലവർധിക്കുന്ന മരുന്നുകളുടെ പട്ടികയിലുണ്ട്.

പാരസെറ്റമോള്‍, അസിത്രോമൈസിന്‍, വിറ്റാമിനുകള്‍, കൊവിഡ്-19 അണുബാധയെ ചികിത്സിക്കുന്നതിനുള്ള ചില മരുന്നുകള്‍, സ്റ്റിറോയിഡുകള്‍ എന്നിവയുള്‍പ്പെടെ 800-ലധികം മരുന്നുകളുടെ വിലയാണ് വര്‍ധിക്കുക. മരുന്ന് വില കഴിഞ്ഞ വര്‍ഷം 12 ശതമാനവും 2022ല്‍ 10 ശതമാനവും വര്‍ധിപ്പിച്ചിരുന്നു. 2022-ലെ 2023-ലെ കലണ്ടര്‍ വര്‍ഷത്തിലെ മൊത്തവില സൂചികയിലെ മാറ്റത്തിന് അനുസൃതമായിരിക്കും പുതിയ വില വര്‍ധന.

2024 മാര്‍ച്ച്‌ 27 ലെ അറിയിപ്പ് പ്രകാരം മൊത്തവില സൂചിക അടിസ്ഥാനമാക്കി മരുന്ന് നിര്‍മാതാക്കള്‍ക്ക് എംആര്‍പി വര്‍ദ്ധിപ്പിക്കാം. ഇങ്ങനെ വര്‍ധിപ്പിക്കാന്‍ സര്‍ക്കാരില്‍ നിന്ന് മുന്‍കൂര്‍ അനുമതി ആവശ്യമില്ല. കഴിഞ്ഞ വർഷം മരുന്നുകളുടെ വില 12 ശതമാനം വർധിപ്പിച്ചിരുന്നു. 2022ല്‍ 10 ശതമാനമായിരുന്നു വർധന.

Related Articles

Back to top button